കാര്‍ഗില്‍ വിജയത്തിന് 21 വയസ്; വീരസ്മരണയില്‍ രാജ്യം

ഇന്ന് കാര്‍ഗില്‍ വിജയ് ദിവസ്. നുഴഞ്ഞ് കയറിയ പാക് സൈന്യത്തെ തുരത്തി പാകിസ്ഥാന് മേല്‍ ഇന്ത്യ നേടിയ യുദ്ധവിജയത്തിന് ഇന്ന് 21 വയസ്സ്.
കാര്‍ഗില്‍ വിജയത്തിന് 21 വയസ്; വീരസ്മരണയില്‍ രാജ്യം

ഡെല്‍ഹി: ഇന്ന് കാര്‍ഗില്‍ വിജയ് ദിവസ്. നുഴഞ്ഞ് കയറിയ പാക് സൈന്യത്തെ തുരത്തി പാകിസ്ഥാന് മേല്‍ ഇന്ത്യ നേടിയ യുദ്ധവിജയത്തിന് ഇന്ന് 21 വയസ്സ്. കരസേനയും വ്യോമസേനയും സംയുക്തമായി നടത്തിയ പോരാട്ടത്തിനൊടുവിലാണ് കാര്‍ഗിലില്‍ ഇന്ത്യ വിജയക്കൊടി പാറിച്ചത്. യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് രാജ്യം ആദരാഞ്ജലികള്‍ അര്‍പ്പിക്കും. യുദ്ധവിജയ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സേനാതലത്തില്‍ ആഘോഷങ്ങള്‍ നടക്കും.

1999 മെയില്‍ പാകിസ്താനില്‍ നിന്ന് ഭീകരര്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയതോടെയാണ് തിരിച്ചടിക്കാന്‍ ഇന്ത്യ തയ്യാറെടുത്തത്. മുസ്‌കോയിലെ സുലു താഴ്വരയിലേക്ക് അതിക്രമിച്ച് കയറിയ ഭീകരരെ തുരത്താന്‍ രണ്ട് ലക്ഷത്തോളം സൈനികരെ അണിനിരത്തിയാണ് യുദ്ധത്തിന് തയ്യാറായത്. ഭീകരര്‍ക്ക് പാകിസ്താന്‍ സൈന്യത്തിന്റെ പിന്തുണയുണ്ടായിരുന്നുവെന്നാണ് വിലയിരുത്തല്‍.

ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിതോടെ പാകിസ്താന്‍ പരാജയ ഭീതിയിലായി. അമേരിക്കയോട് സഹായം അഭ്യര്‍ഥിച്ചു. എന്നാല്‍ അന്നത്തെ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ സഹായം നിരസിച്ചു. ഇരു രാജ്യങ്ങളും ആണവ ശക്തിയായതിന് ശേഷമുളള യുദ്ധത്തെ ലോക രാജ്യങ്ങള്‍ ആശങ്കയോടെയാണ് കണ്ടത്. എന്നാല്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ പാകിസ്താന്‍ പരാജയം സമ്മതിച്ചതോടെ 1999 ജൂലൈ 26ന് കാര്‍ഗില്‍ യുദ്ധത്തില്‍ വിജയിച്ചതായി രാജ്യം പ്രഖ്യാപിച്ചു. യുദ്ധത്തില്‍ 527 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. മഹായുദ്ധത്തിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 21 വര്‍ഷം തികയുന്നു. കാര്‍ഗില്‍ ജ്വലിക്കുന്ന ധീരസ്മരണകളുടെ വീരഭൂമി കൂടിയാണ്.

Related Stories

Anweshanam
www.anweshanam.com