എല്ലാ സംഭവങ്ങൾക്കും ഉത്തരവാദി ചൈനയെന്ന് ഇന്ത്യ; മുഴുവന്‍ ഉത്തരവാദിത്വവും ഇന്ത്യക്കാണെന്ന് ചൈന
Top News

എല്ലാ സംഭവങ്ങൾക്കും ഉത്തരവാദി ചൈനയെന്ന് ഇന്ത്യ; മുഴുവന്‍ ഉത്തരവാദിത്വവും ഇന്ത്യക്കാണെന്ന് ചൈന

അതിര്‍ത്തിയിലെ സാഹര്യങ്ങളില്‍ ഇന്ത്യയുടെ നിലാപാട് മോസ്‌കോ ചര്‍ച്ചയില്‍ വ്യക്തമാക്കി

News Desk

News Desk

ന്യൂഡൽഹി: അതിര്‍ത്തിയിലെ സാഹര്യങ്ങളില്‍ ഇന്ത്യയുടെ നിലാപാട് മോസ്‌കോ ചര്‍ച്ചയില്‍ വ്യക്തമാക്കിയെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ഇരു രാജ്യങ്ങള്‍ക്കിടയിലുമുള്ള ധാരണകള്‍ ലംഘിച്ച്‌ സൈനീസ് സൈന്യം നടത്തുന്ന പ്രകോപനം അവസാനിപ്പിക്കണമെന്ന് പ്രതിരോധമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ മാസങ്ങളിലെ സംഭവങ്ങള്‍ക്ക് ഉത്തരവാദി ചൈനയാണെന്നും പ്രതിരോധമന്ത്രി അറിയിച്ചു. എന്നാൽ, മന്ത്രിതല ചര്‍ച്ചക്ക് ശേഷം പ്രസ്താവനയുമായി ചൈനയും രംഗത്തെത്തി.

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ മുഴുവന്‍ ഉത്തരവാദിത്വവും ഇന്ത്യക്കാണെന്ന് ചൈന പ്രസ്താവനയില്‍ വ്യക്തമാക്കി. 'അതിര്‍ത്തിയിലെ സംര്‍ഷത്തിന് കാരണം ഇന്ത്യയാണെന്നതാണ് വാസ്തവം. പ്രശ്‌നങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും ഇന്ത്യക്കാണ്. തങ്ങളുടെ ഒരിഞ്ച് പോലും നഷ്ടപ്പെട്ടിട്ടില്ല. ചൈനയുടെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കാന്‍ സൈന്യം സജ്ജമാണ്'-ചൈന പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യന്‍ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റും നടത്തിയ കൂടിക്കാഴ്ചയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമവായ ചര്‍ച്ച നടത്തണമെന്നത് ഇന്ത്യ നടപ്പാക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ബന്ധം ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങളും ശ്രദ്ധ ചെലുത്തണമെന്നും ചൈന വ്യക്തമാക്കി.

മോസ്‌കോയില്‍ ചൈനീസ് പ്രതിരോധ മന്ത്രിയുമായി രാജ്‌നാഥ് സിംഗ് നടത്തിയ ചര്‍ച്ചക്ക് ശേഷം ഇന്ത്യ വിഷയത്തിൽ ചൈനയാണ് കുറ്റക്കാർ എന്ന് പറഞ്ഞിരുന്നു. ഇരു രാജ്യങ്ങള്‍ക്കിടയിലുമുള്ള ധാരണകള്‍ ലംഘിച്ച്‌ സൈനീസ് സൈന്യം നടത്തുന്ന പ്രകോപനം അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം ആവശ്യപ്പെട്ടു. കഴിഞ്ഞ മാസങ്ങളിലെ സംഭവങ്ങള്‍ക്ക് ഉത്തരവാദി ചൈനയാണെന്നും പ്രതിരോധമന്ത്രി അറിയിച്ചു. അതിര്‍ത്തിയിലെ സാഹര്യങ്ങളില്‍ തികഞ്ഞ ഉത്തരവാദിത്തത്തോടൊയൈണ് ഇന്ത്യന്‍ സൈന്യം നിലപാട് എടുക്കുന്നത്.

രാജ്യത്തിന്റെ പരമാധികാരവും സമഗ്രതയും കാത്തുസൂക്ഷിക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ സംഘര്‍ത്തിലേക്ക് പോകാതിരിക്കാനാണ് ചൈന ശ്രമിക്കേണ്ടത്. അതിര്‍ത്തിയിലെ സ്ഥിതി വഷളാക്കിയത് ചൈനയാണെന്നും ഇന്ത്യ അറിയിച്ചു. സമാധാനം പുനസ്ഥാപിക്കാന്‍ നയതന്ത്ര തലത്തിലും സൈനിക തലത്തിലും ചര്‍ച്ച തുടരണമെന്നും ഇന്ത്യ അറിയിച്ചു.

Anweshanam
www.anweshanam.com