അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കില്ല; സംയുക്ത പ്രസ്താവനയിറക്കി ഇന്ത്യയും ചൈനയും

ഏകപക്ഷീയമായി തല്‍സ്ഥിതി മാറ്റില്ലെന്നും അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി ഉടന്‍ കമാണ്‍ഡര്‍തല ചര്‍ച്ച നടത്തുമെന്നും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി
അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കില്ല; സംയുക്ത പ്രസ്താവനയിറക്കി ഇന്ത്യയും ചൈനയും

ന്യൂഡല്‍ഹി: ഇന്ത്യ-ചെെന അതിര്‍ത്തി തര്‍ക്കത്തില്‍ സംയുക്ത പ്രസ്താവനയിറക്കി ഇരുരാജ്യങ്ങളും. അതിര്‍ത്തിയിലേക്ക് കൂടുതല്‍ സേനയെ അയയ്ക്കുന്നത് ഒഴിവാക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര തെറ്റിദ്ധാരണ മാറ്റുമെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഏകപക്ഷീയമായി തല്‍സ്ഥിതി മാറ്റില്ലെന്നും അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി ഉടന്‍ കമാണ്‍ഡര്‍തല ചര്‍ച്ച നടത്തുമെന്നും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

ആറാമത്തായി നടന്ന കമാണ്‍ഡര്‍തല ചര്‍ച്ചയിലായി ഇതുസംബന്ധിച്ച്‌ തീരുമാനമായത്. ലഫ് ജനറല്‍മാരായ ഹരീന്ദര്‍ സിംഗ്, പിജികെ മേനോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്തത്. വിദേശ കാര്യമന്ത്രാലയം ജോയിന്‍റ് സെക്രട്ടറി നവീന്‍ ശ്രീവാസ്തവയും ആറാം വട്ട കമാണ്‍ഡര്‍ തല ചര്‍ച്ചയില്‍ പങ്കെടുത്തു.

തർക്കമേഖലകളിൽ നിന്ന് ചൈന ആദ്യം പിന്മാറണമെന്നായിരുന്നു ഇന്ത്യൻ നിലപാട്. എല്ലാ പട്രോള്‍ പോയിന്‍റുകളിലും പ്രവേശനം അനുവദിക്കണമെന്നും ചൈനയുമായുള്ള കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

ഇന്നലെ രാത്രി വൈകിയും ചർച്ച നീണ്ടുവെങ്കിലും സമവായത്തിലെത്തിയില്ല. ശൈത്യകാലത്തിന് മുന്നോടിയായി ഇരു രാജ്യങ്ങളും ഒരു ധാരണയിലെത്തുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ. മൈനസ് മുപ്പത് ഡിഗ്രിവരെ എത്തുന്ന കാലാവസ്ഥയില്‍ ഇരു കൂട്ടര്‍ക്കും സൈനിക വിന്യാസം പ്രതിസന്ധി നേരിടാനിടയുണ്ട്.

Related Stories

Anweshanam
www.anweshanam.com