മലപ്പുറം ജില്ലയില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന
Top News

മലപ്പുറം ജില്ലയില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന

ജില്ലയില്‍ ഇന്നലെ 242 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

News Desk

News Desk

മലപ്പുറം: ജില്ലയില്‍ ഇന്നലെ 242 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. വള്ളുവമ്പ്രം സ്വദേശിനി ആയിഷയാണ് മരിച്ചത്. പ്രമേഹം, രക്തസമ്മര്‍ദ്ദം, തുടങ്ങിയ അസുഖങ്ങള്‍ക്ക് ചികിത്സ തേടിയിരുന്ന ആയിഷയെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആഗസ്ത് പതിനേഴിനാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

ഇവരുടെ കുടുംബാംഗങ്ങളും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ജില്ലയില്‍ എല്ലാ പ്രദേശങ്ങളിലും സമ്പര്‍ക്ക രോഗ ബാധിതരുണ്ടാകുന്നതും മൈക്രോ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതുമാണ് കോവിഡ് വ്യാപന ആശങ്ക വര്‍ധിപ്പിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 11 പേരുടെ രോഗം ഉറവിടം വ്യക്തമല്ല. മലപ്പുറം ജില്ലയില്‍ മഞ്ചേരിയിലും പെരുവല്ലൂരുമാണ് കഴിഞ്ഞ ദിവസം കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ജില്ലയുടെ എല്ലാ പ്രദേശങ്ങളിലും രോഗ ബാധിതരുണ്ടാകുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ് . 194 പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തി നേടിയപ്പോള്‍ 2350 പേരാണ് നിലവില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത് .

Anweshanam
www.anweshanam.com