യുവനടിയെ അപമാനിച്ച സംഭവം; പ്രതികള്‍ മാളിനകത്ത് പ്രവേശിച്ചത് രജിസ്റ്ററില്‍ പേര് രേഖപ്പെടുത്താതെ

അതേസമയം, സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
യുവനടിയെ അപമാനിച്ച സംഭവം; പ്രതികള്‍ മാളിനകത്ത് പ്രവേശിച്ചത് രജിസ്റ്ററില്‍ പേര് രേഖപ്പെടുത്താതെ

കൊച്ചി: കൊച്ചിയിലെ മാളില്‍ വെച്ച് യുവനടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികള്‍ മാളില്‍ പ്രവേശിച്ചത് കോവിഡ് രജിസ്റ്ററില്‍ പേര് രേഖപ്പെടുത്താതെ. അതേസമയം, സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് നടി സോഷ്യല്‍ മീഡിയയിലൂടെ തനിക്കേറ്റ അതിക്രമം വെളിപ്പെടുത്തിയത്. കുടുംബത്തോടൊപ്പം മാളിലെത്തിയ നടിയോടാണ് രണ്ട് യുവാക്കള്‍ അപമര്യാദയായി പൊരുമാറിയത്. ഹൈപ്പര്‍മാര്‍ക്കറ്റില്‍ നില്‍ക്കുകയായിരുന്നു തന്റെ സമീപത്തിലൂടെ പോയ രണ്ട് ചെറുപ്പക്കാരില്‍ ഒരാള്‍ ശരീരത്തില്‍ മനഃപൂര്‍വം സ്പര്‍ശിച്ചു കൊണ്ട് കടന്നുപോയി. ആദ്യം അയാള്‍ക്ക് അറിയാതെ പറ്റിയതാണോ എന്ന് സംശയിച്ചു. സഹോദരിയും ഇത് കണ്ടിരുന്നു. അവള്‍ എനിക്കരികില്‍ വന്ന് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചു. അപ്രതീക്ഷിതമായുണ്ടായ സംഭവത്തില്‍ താന്‍ ഞെട്ടിപ്പോയെന്നും പ്രതികരിക്കാന്‍ പോലുമായില്ലെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ പറയുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com