വയനാട്ടില്‍ 51 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
Top News

വയനാട്ടില്‍ 51 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ജില്ലയിലെ വാളാട് പ്രദേശത്ത് 51 പേര്‍ക്ക് കൂടി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു.

By News Desk

Published on :

വയനാട്: ജില്ലയിലെ വാളാട് പ്രദേശത്ത് 51 പേര്‍ക്ക് കൂടി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. പ്രദേശത്ത് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. .സംസ്ഥാനത്തു തന്നെ ആശങ്കാജനകമായ സാഹചര്യമുളള പ്രദേശമാണ് വാളാട് എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.

വാളാട് സ്വദേശിയുടെ മരണാനന്തര ചടങ്ങിന് ശേഷം നാട്ടില്‍ രണ്ട് വിവാഹ ചടങ്ങുകളും നടന്നിരുന്നു. ഇതില്‍ നിരവധി പേരാണ് പങ്കെടുത്തത്. ഇത് രോഗ വ്യാപനം കൂടാന്‍ ഇടയാക്കിയെന്നാണ് വിലയിരുത്തല്‍. ഇതിനെത്തുടര്‍ന്ന് വിവാഹവും മരണാനന്തര ചടങ്ങും നടന്ന വീട്ടുകാര്‍ക്കെതിരെയും പങ്കെടുത്തവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത 150 ഓളം പേര്‍ക്കെതിരെയും, വിവാഹത്തില്‍ പങ്കെടുത്ത നാനൂറോളം പേര്‍ക്കെതിരെയുമാണ് കേസെടുത്തത്.

തവിഞ്ഞാല്‍, എടവക, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലും ഇന്നലെ രാത്രി 12 മണി മുതല്‍ ആഗസ്ത് 5 ന് രാവിലെ 6 മണി വരെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തവിഞ്ഞാലില്‍ കൂടുതല്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗ ബാധയുണ്ടായത്. വയനാട്ടില്‍ ഇന്നലെ 43 പേര്‍ക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. 43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 9 പേര്‍ രോഗമുക്തി നേടി.

Anweshanam
www.anweshanam.com