തവനൂരില്‍ ഫിറോസ് കുന്നുംപറമ്പില്‍ തന്നെ

തവനൂരില്‍ ഫിറോസ് കുന്നുംപറമ്പില്‍ തന്നെ

മലപ്പുറം തവനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഫിറോസ് കുന്നംപറമ്പില്‍ തന്നെ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം.ഔദ്യോഗികമായ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടനുണ്ടാകുമെന്നും നേതൃത്വം പ്രതികരിച്ചു.ഫിറോസ് മത്സരിക്കാന്‍ സമ്മതം അറിയിച്ചതായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പറഞ്ഞു

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് താന്‍ മത്സര രംഗത്തുനിന്ന് പിന്‍മാറുകയാണെന്ന് ഫിറോസ് കുന്നംപറമ്പില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ‘സന്തോഷത്തോടെ ഞാന്‍ മാറി നില്‍ക്കുകയാണ്, ഒരിക്കലും ഞാന്‍ ആഗ്രഹിച്ചതല്ല മത്സരിക്കാന്‍, ആരെയും മാറ്റി നിര്‍ത്തിയിട്ട് എനിക്കൊരു സീറ്റ് വേണ്ട’, എന്നാണ് ഫിറോസ് കുന്നംപറമ്പില്‍ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിലൂടെ പറഞ്ഞത്.

ഫിറോസ് മത്സരിക്കുന്നില്ലെന്നു പറഞ്ഞ സാഹചര്യത്തിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളി സ്ഥാനാര്‍ഥിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് . എന്നാല്‍ വീണ്ടും നേതൃത്വം ഇടപെട്ട് ഫിറോസിനെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com