ഇനി അവധി ദിവസങ്ങളിലും വാക്‌സിന്‍

നിലവില്‍ അവധി ദിവസങ്ങളില്‍ വാക്സിന്‍ നല്‍കാറില്ല.
ഇനി അവധി ദിവസങ്ങളിലും വാക്‌സിന്‍

ന്യൂഡല്‍ഹി: അവധി ദിവസങ്ങളിലും വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം. പൊതു, സ്വകാര്യ ആശുപത്രികള്‍ അവധി ദിവസങ്ങലില്‍ വാക്‌സിന്‍ നല്‍കാതെയിരിക്കരുതെന്നും കേന്ദ്രം നിര്‍ദ്ദേശം. കോവിഡ് പ്രതിരോധ വാക്സിനേഷന്‍ മൂന്നാം ഘട്ടത്തോട് അനുബന്ധിച്ചാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. നിലവില്‍ അവധി ദിവസങ്ങളില്‍ വാക്സിന്‍ നല്‍കാറില്ല.

അതേസമയം, ആശുപത്രിയില്‍ നേരിട്ടെത്തിയും ഓണ്‍ലൈന്‍ മുഖേനയും വാക്സീന്‍ സ്വീകരിക്കാം. ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തിരഞ്ഞെടുക്കാം.www.cowin.gov.in എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. അതിനിടെ, തിരക്ക് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് വാക്സിനെടുക്കാന്‍ എത്തുന്നതാണ് ഉചിതമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

കൂടാതെ പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതിനായി വരും ദിവസങ്ങളില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. കൂടുതല്‍ വാക്സിനുകള്‍ സംസ്ഥാനത്ത് എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com