പൂര്‍ണ്ണമായ വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച്‌ തുടര്‍ നടപടികള്‍:കെ ടി ജലീല്‍

പൂര്‍ണ്ണമായ വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച്‌ തുടര്‍ നടപടികള്‍:കെ ടി ജലീല്‍

തിരുവനന്തപുരം: ലോകയുക്ത റിപ്പോര്‍ട്ടിന് പ്രതികരണവുമായി മന്ത്രി കെ ടി ജലീല്‍. മുന്‍ ഗവര്‍ണറും മുന്‍ ചീഫ് ജസ്റ്റിസുമായ പി സദാശിവവും ഹൈക്കോടതിയും തള്ളിയ കേസിലാണ് ലോകായുക്തയുടെ വിധി. വിധി പകര്‍പ്പ് കിട്ടിയ ശേഷം നിയമവിദഗ്ധരുമായു ആലോചിച്ച്‌ നടപടികള്‍ സ്വീകരിക്കുമെന്നും ജലീല്‍ പറഞ്ഞു.

മന്ത്രി കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ് -

ബഹുമാനപ്പെട്ട ഹൈകോടതിയും ബഹുമാനപ്പെട്ട മുന്‍ കേരള ഗവര്‍ണ്ണറും സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസുമായ പി. സദാശിവവും തള്ളിയ കേസിലാണ് ബഹുമാനപ്പെട്ട ലോകായുക്ത ഇപ്പോള്‍ ഇങ്ങിനെ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പൂര്‍ണ്ണമായ വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച്‌ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്.

ജലീല്‍ സ്വജന പക്ഷപാതം നടത്തിയെന്നും ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ലെന്നുമാണ് ലോകായുക്തയുടെ വിധി. മുഖ്യമന്ത്രി തുടര്‍ നടപടി സ്വീകരിക്കണമെന്നും ലോകായുക്ത ആവശ്യപ്പെട്ടു. വിധിപ്പകര്‍പ്പ് മുഖ്യമന്ത്രിക്ക് കൈമാറും.

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി ബന്ധുവായ കെടി അദീപിനെ നിയമിച്ചതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. അദീപിന്റെ നിയമനത്തിന് വേണ്ടി ജലീല്‍ ഇടപെട്ട് യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കി നിയമനം നടത്തിയെന്നാണ് ആരോപണം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com