രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ സലിംകുമാറിനെ ഒഴിവാക്കിയതായി പരാതി

കൊവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാൽ ഇത്തവണ നാലിടത്താണ് ചലച്ചിത്ര മേള നടത്തുന്നത്. മേളയുടെ ആദ്യഘട്ടം തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു.
രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ  സലിംകുമാറിനെ ഒഴിവാക്കിയതായി പരാതി

തിരുവനന്തപുരം :രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ദേശീയ പുരസ്‌കാര ജേതാവ് സലിംകുമാറിനെ ഒഴിവാക്കിയതായി പരാതി. ഇരുപത്തിയഞ്ച് പുരസ്‌കാര ജേതാക്കളെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചപ്പോൾ സലിംകുമാറിനെ ഒഴിവാക്കിയെന്നാണ് ആക്ഷേപം.

രാജ്യാന്തര ചലച്ചിത്ര മേളയിൽ നിന്ന് തന്നെ ഒഴിവാക്കിയതിന് രാഷ്ട്രീയമെന്ന് സലിം കുമാർ പറഞ്ഞു . കോൺഗ്രസ് അനുഭാവിയായതുകൊണ്ടാണ് ഐഎഫ്എഫ്‌കെയിൽ തിരി തെളിയിക്കാൻ തന്നെ ക്ഷണിക്കാതിരുന്നത്.

കൊവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാൽ ഇത്തവണ നാലിടത്താണ് ചലച്ചിത്ര മേള നടത്തുന്നത്. മേളയുടെ ആദ്യഘട്ടം തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. രണ്ടാംഘട്ടത്തിന് എറണാകുളത്ത് നാളെ തുടക്കമാകും. പാലക്കാടും തലശേരിയുമാണ് മറ്റ് വേദികൾ.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com