ഇടുക്കിയില്‍ സ്ത്രീയെ വെടിവച്ചു കൊന്നു
Top News

ഇടുക്കിയില്‍ സ്ത്രീയെ വെടിവച്ചു കൊന്നു

കൊലപാതകത്തിൽ ചന്ദ്രികയുടെ സഹോദരീപുത്രന്‍ അടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

News Desk

News Desk

മറയൂര്‍: ഇടുക്കി മറയൂര്‍ പാണപ്പെട്ടി കുടിയില്‍ സ്ത്രീയെ വെടിവച്ചു കൊന്നു. ചന്ദ്രിക (34) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കൊലപാതകത്തിൽ ചന്ദ്രികയുടെ സഹോദരീപുത്രന്‍ അടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കാളിയപ്പന്‍, മണികണ്ഠന്‍, മാധവന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇതിൽ കാളിയപ്പനാണ് ചന്ദ്രികയുടെ സഹോദരി പുത്രന്‍. പ്രതികൾ ചന്ദനത്തടി മുറിച്ചു കടത്തിയത് സംബന്ധിച്ച്‌ ചന്ദ്രിക വനംവകുപ്പിന് വിവരം നല്‍കിയെന്ന സംശയത്തിലാണ് ഇവരെ വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു.

Anweshanam
www.anweshanam.com