പാലാരിവട്ടം പാലം അഴിമതി കേസില്‍ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

14 ദിവസത്തേക്കാണ് മൂവാറ്റു പുഴ വിജിലന്‍സ് കോടതി ഇബ്രാഹിംകുഞ്ഞിനെ റിമാന്‍ഡ് ചെയ്തത്.
പാലാരിവട്ടം പാലം അഴിമതി കേസില്‍ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: പാലരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അതേസമയം, ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള വിജിലന്‍സിന്റെ ഹര്‍ജിയും കോടതിയുടെ മുന്നില്‍ വരും.

ആരോഗ്യസ്ഥിതി മോശമാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് ഇബ്രാഹിം കുഞ്ഞ്. 14 ദിവസത്തേക്കാണ് മൂവാറ്റു പുഴ വിജിലന്‍സ് കോടതി ഇബ്രാഹിംകുഞ്ഞിനെ റിമാന്‍ഡ് ചെയ്തത്. അദ്ദേഹം ചികിത്സിയില്‍ തുടരുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് ജഡ്ജി റിമാന്‍ഡ് ചെയ്തത്.

Related Stories

Anweshanam
www.anweshanam.com