ഇബ്രാഹിംകുഞ്ഞ് റിമാൻഡിൽ; ആശുപത്രി മാറ്റില്ല

വി​ജി​ല​ന്‍​സ് ജ​ഡ്ജി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ റി​മാ​ന്‍​ഡ് ചെ​യ്ത​ത്
ഇബ്രാഹിംകുഞ്ഞ് റിമാൻഡിൽ; ആശുപത്രി മാറ്റില്ല

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ന്‍ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞ് റി​മാ​ന്‍​ഡി​ല്‍. 14 ദി​വ​സ​ത്തെ​യ്ക്കാ​ണ് ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ റി​മാ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. വി​ജി​ല​ന്‍​സ് ജ​ഡ്ജി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ റി​മാ​ന്‍​ഡ് ചെ​യ്ത​ത്. ഇബ്രാഹിംകുഞ്ഞിന് തുടര്‍ചികിത്സ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ വിജിലന്‍സിനെ അറിയിച്ചതിനാല്‍ ആശുപത്രിയില്‍ തുടരാനും അനുമതി നല്‍കി.

Read also: ഇബ്രാഹിംകുഞ്ഞിനെ നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് വിജിലന്‍സ്

ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ട് വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യി​രു​ന്നു. ഇ​ത് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് പ്ര​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി കാ​ണാ​ന്‍ ജ​ഡ്ജി തീ​രു​മാ​നി​ച്ച​ത്. അ​റ​സ്റ്റ് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍​ക്കാ​യി ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നു​മു​ള്ള വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കൊ​ച്ചി​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലെ​ത്തി​യ​ത്.

എ​ന്നാ​ല്‍ വീ​ട്ടി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​ബ്രാ​ഹിം കു​ഞ്ഞ് ആ​ശു​പ​ത്രി​യി​ലാ​ണെ​ന്നാ​യി​രു​ന്നു ഇ​വ​ര്‍ ന​ല്‍​കി​യ മ​റു​പ​ടി. തു​ട​ര്‍​ന്ന് വി​ജി​ല​ന്‍​സ് സം​ഘം അ​ദ്ദേ​ഹം ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന കൊ​ച്ചി​യി​ലെ ലേ​ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി ഡോ​ക്ട​ര്‍​മാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​തി​ന് ശേ​ഷം അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

അതേസമയം, തന്‍റെ അറസ്റ്റ് ഷ്​ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി ഇബ്രാഹിം കുഞ്ഞ്​ മുവാറ്റുപുഴ വിജിലന്‍സ്​ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി.

Related Stories

Anweshanam
www.anweshanam.com