വീട്ടിൽ ഇല്ലെന്ന് അറിയിച്ചിട്ടും അകത്ത് കയറി പരിശോധിച്ച് വിജിലൻസ്; ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിൽ

പരിശോധനയ്ക്ക് ശേഷം വിജിലൻസിന്റെ ഒരു സംഘം മടങ്ങി. അതേസമയം ഒരു സംഘം വീട്ടിൽ തുടരുകയാണ്.
വീട്ടിൽ ഇല്ലെന്ന് അറിയിച്ചിട്ടും അകത്ത് കയറി പരിശോധിച്ച് വിജിലൻസ്; ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിൽ

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിൽ കയറി പരിശോധന നടത്തി വിജിലൻസ് സംഘം. ഇബ്രാഹിംകുഞ്ഞ് വീട്ടിലില്ലെന്നും ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹത്തിന്‍റെ ഭാര്യ വിജിലന്‍സ് സംഘത്തെ അറിയിച്ചിരുന്നു. എന്നാൽ ഇത് മുഖവിലക്കെടുക്കാതെ വീടിനകത്ത് കയറി പരിശോധിക്കുകയായിരുന്നു. എന്നാൽ പരിശോധനയിൽ ഇബ്രാഹിം കുഞ്ഞ് വീട്ടിൽ ഇല്ലെന്ന് വ്യക്തമായി.

പരിശോധനയ്ക്ക് ശേഷം വിജിലൻസിന്റെ ഒരു സംഘം മടങ്ങി. അതേസമയം ഒരു സംഘം വീട്ടിൽ തുടരുകയാണ്. പൊലീസ് സംഘവും പരിശോധനക്ക് ഉണ്ടായിരുന്നു. തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വെസ്റ്റി​ഗേഷന്‍ യൂണിറ്റ് ഡിവൈഎസ്പി ശ്യാം കുമാറിന്‍റെ നേതൃത്വത്തിലുള്ള പത്തോളം പേര്‍ അടങ്ങുന്ന സംഘമാണ് ഇബ്രാഹിംകുഞ്ഞിന്‍റെ വീട്ടിലെത്തിയത്.

അതേസമയം തന്നെ ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിലാണെന്ന് വ്യക്തമായിട്ടുണ്ട്. നേരത്തെ മുതൽ അസുഖബാധിതനായ അദ്ദേഹം പതിവായി പരിശോധന നടത്താറുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം എത്തിയപ്പോൾ അഡ്മിറ്റ് ചെയ്യുകയായിരുന്നു. വൈകാതെ ഐസിയുവിലേക്ക് മാറ്റുമെന്നുമാണ് പുറത്ത് വരുന്ന വിവരം.

Related Stories

Anweshanam
www.anweshanam.com