​പാ​ലാ​രി​വ​ട്ടം പാലം അ​ഴി​മ​തി കേ​സിൽ മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിൽ

ഇന്ന് രാവിലെ മുതൽ നടന്ന നാടകീയ സംഭവങ്ങൾക്ക് ശേഷമാണ് അറസ്റ്റ്
​പാ​ലാ​രി​വ​ട്ടം പാലം അ​ഴി​മ​തി കേ​സിൽ മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിൽ

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാലം അ​ഴി​മ​തി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍​മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ വെച്ചാണ് വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിൽ പ്ര​ത്യേ​ക വി​ജി​ല​ന്‍​സ് സം​ഘവും ഇബ്രാഹിം കുഞ്ഞും കൊ​ച്ചി​യി​ലെ ലേ​ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി​യിലാണ്.

ഇന്ന് രാവിലെ മുതൽ നടന്ന നാടകീയ സംഭവങ്ങൾക്ക് ശേഷമാണ് അറസ്റ്റ്. ഇന്ന് രാവിലെയാണ് പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിൽ കയറി പരിശോധന നടത്തിയത്. ഇബ്രാഹിംകുഞ്ഞ് വീട്ടിലില്ലെന്നും ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹത്തിന്‍റെ ഭാര്യ വിജിലന്‍സ് സംഘത്തെ അറിയിച്ചിരുന്നു. എന്നാൽ ഇത് മുഖവിലക്കെടുക്കാതെ വീടിനകത്ത് കയറി പരിശോധിക്കുകയായിരുന്നു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.

പരിശോധനയ്ക്ക് ശേഷം വിജിലൻസിന്റെ ഒരു സംഘം ആശുപത്രിയിലേക്ക് നീങ്ങുകയായിരുന്നു. അതേസമയം ഒരു സംഘം വീട്ടിൽ തുടരുകയാണ്. പൊലീസ് സംഘവും പരിശോധനക്ക് ഉണ്ടായിരുന്നു. തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വെസ്റ്റി​ഗേഷന്‍ യൂണിറ്റ് ഡിവൈഎസ്പി ശ്യാം കുമാറിന്‍റെ നേതൃത്വത്തിലുള്ള പത്തോളം പേര്‍ അടങ്ങുന്ന സംഘമാണ് ഇബ്രാഹിംകുഞ്ഞിന്‍റെ വീട്ടിലെത്തിയത്.

Related Stories

Anweshanam
www.anweshanam.com