ഐഫോണ്‍ വിവാദം; നിയമ നടപടിക്കൊരുങ്ങി പ്രതിപക്ഷ നേതാവ്
Top News

ഐഫോണ്‍ വിവാദം; നിയമ നടപടിക്കൊരുങ്ങി പ്രതിപക്ഷ നേതാവ്

യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന് വക്കീല്‍ നോട്ടീസ് അയക്കുമെന്നും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

News Desk

News Desk

തിരുവനന്തപുരം: ഐഫോണ്‍ വിവാദത്തില്‍ നിയമ നടപടിക്കൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന് വക്കീല്‍ നോട്ടീസ് അയക്കുമെന്നും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐഫോണ്‍ നല്‍കിയതായി സന്തോഷ് ഈപ്പന്‍ ആരോപിച്ചിരുന്നു. ഹൈക്കോടതിയില്‍ നല്‍കിയ തടസ ഹര്‍ജിയിലാണ് സ്വപ്ന സുരേഷിന്റെ ആവശ്യപ്രകാരം അഞ്ച് ഐഫോണുകള്‍ വാങ്ങി നല്‍കിയെന്നും അതില്‍ ഒരെണ്ണം രമേശ് ചെന്നിത്തലയ്ക്ക് നല്‍കിയതായും സന്തോഷ് ഈപ്പന്‍ ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ പ്രതിപക്ഷ നേതാവ് ഈ പ്രസ്താവന നിഷേധിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഫോണുകള്‍ സംബന്ധിച്ച അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടത്.

Anweshanam
www.anweshanam.com