നിരീക്ഷണ നഗര സംവിധാനം: ഹൈദരാബാദ് ലോക പട്ടികയിൽ
Top News

നിരീക്ഷണ നഗര സംവിധാനം: ഹൈദരാബാദ് ലോക പട്ടികയിൽ

ബ്രിട്ടനിലെ കംമ്പാരിടെക്ക് എന്ന സ്ഥാപനമാണ് 20 നഗരങ്ങൾ ഇടംപിടിച്ചിട്ടുള്ള പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.

News Desk

News Desk

ഹൈദരാബാദ്: ലോകത്തിലെ ഏറ്റവും ശക്തമായ നിരീക്ഷണ സംവിധാനങ്ങളുള്ള നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ നഗരം ഹൈദരാബാദും. അത്യാധുനിക നിരീക്ഷണ ക്യാമറകളുടെ വലയത്തിലുള്ള ഹൈദരാബാദ് ലോക പട്ടികയിൽ 16ആം സ്ഥാനത്താണെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ബ്രിട്ടനിലെ കംമ്പാരിടെക്ക് എന്ന സ്ഥാപനമാണ് 20 നഗരങ്ങൾ ഇടംപിടിച്ചിട്ടുള്ള ഇത്തരമൊരു പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. തെലുങ്കാന പൊലീസ് മേധാവി മഹേന്ദർ റെഡ്ഢി തൻ്റെ ട്വിറ്റർ ഹാൻ്റിലാണ് ഇക്കാര്യം പങ്കുവച്ചത്.

ഒരു കോടിയലധികം ജനങ്ങൾ വസിക്കുന്ന ഹൈദരാബാദ് നഗരം മൂന്നു ലക്ഷം സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ്. 405255 സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലുള്ള ചൈനീസ് നഗരം ടിയാവുനാണ് പട്ടികയിലെ ആദ്യ സ്ഥാനം.

സുരക്ഷിത - നിരീക്ഷണ നഗരങ്ങളുടെ ഇന്ത്യൻ പട്ടികയിൽ ആദ്യസ്ഥാനം ഹൈദരാബാദിനാണെന്ന് സിറ്റി പോലീസ് കമ്മിഷണർ അൻജനി കുമാർ പറഞ്ഞു. 'നെനു സെയ്താം' പ്രോഗ്രാം പ്രകാരം പൊതുജന സംഭാവനയുടെ പിൻബലത്തിലാണ് നഗര നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്. മൂന്നു ലക്ഷം സിസിടിവികളെന്നതിനെ 10 ലക്ഷത്തിലെത്തിച്ച് നഗരത്തെ ഇനിയും കുടുതൽ നിരീക്ഷണ - സുരക്ഷിത വലയത്തിലാക്കുകയെന്ന ലക്ഷ്യം സാധൂകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ് - സിറ്റി കമ്മീഷണർ പറഞ്ഞു.

Anweshanam
www.anweshanam.com