
ഹൈദരാബാദ്: ഹൈദരാബാദ് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി ഒന്നാമതെത്തിയെങ്കിലും ശക്തികേന്ദ്രങ്ങളിൽ പലതിലും ബിജെപി മുന്നേറി. 150 സീറ്റുകളിലെ ഫലം പുറത്തുവന്നപ്പോൾ 56 ഇടത്ത് ടിആർഎസും 46 ഇടത്ത് ബിജെപിയും വിജയിച്ചു. അസാദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം 42 സീറ്റുകളും നേടി. എന്നാല്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.
ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ സഖ്യചർച്ചകൾ ഉടൻ ആരംഭിച്ചേക്കും.
ബിജെപിക്ക് ധാര്‍മിക വിജയമാണ് ലഭിച്ചിരിക്കുന്നതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ യാദവ് പറഞ്ഞു. തെലങ്കാനയില്‍ ടിആര്‍എസിന് ബദലായി ജനങ്ങള്‍ ബിജെപിയെ സ്വീകരിച്ചതിന് തെളിവാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയെ പിന്തുണച്ച ഹൈദരാബാദിലെ ജനങ്ങള്‍ക്ക് മുന്പില് തലകുനിക്കുന്നതായി ബിജെപി തെലങ്കാന അദ്ധ്യക്ഷന്‍ ബണ്ഡി സഞ്ജയ് കുമാര്‍ പറഞ്ഞു.
2016 ലെ തെരഞ്ഞെടുപ്പില്‍ ടിആര്‍എസിന് 99 സീറ്റുകളാണ് ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ഉണ്ടായിരുന്നത്. അതില്‍ നിന്നാണ് 56 സീറ്റുകളിലേക്ക് ചുരുങ്ങിയത്.