മൃതദേഹങ്ങള്‍ മതാചാരപ്രകാരം മറവുചെയ്യണം;മുഖ്യമന്ത്രിക്ക് ഹുസൈന്‍ മടവൂരിന്റെ നിവേദനം

എല്ലാവരെയും ടെസ്റ്റ് നടത്തി ക്രൂരമായ നിലയില്‍ കുഴിച്ചുമൂടുന്നത് സഹിക്കാനാവില്ല
മൃതദേഹങ്ങള്‍ മതാചാരപ്രകാരം മറവുചെയ്യണം;മുഖ്യമന്ത്രിക്ക് ഹുസൈന്‍ മടവൂരിന്റെ നിവേദനം

തിരുവനന്തപുരം :കൊവിഡ് പോസിറ്റീവ് ആയി മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ മതാചാരപ്രകാരം മറവുചെയ്യാന്‍ അനുവാദം നല്‍കണമെന്ന് മുഖ്യമന്ത്രിയോട് കോഴിക്കോട് പാളയം ജുമാ മസ്ജിദ് ഇമാം ഡോ ഹുസൈന്‍ മടവൂര്‍.

മൃതദേഹങ്ങളെ അനാദരിക്കരുത്. മതാചാരപ്രകാരം തന്നെ മൃതദേഹം മറവുചെയ്യാമെന്ന്‌ ലോകാരോഗ്യ സംഘടന കൊവിഡ് പ്രോട്ടോക്കോളില്‍ പറയുന്നുണ്ടെന്നുമാണ് ഹുസൈന്‍ മടവൂര്‍ നിവേദനത്തില്‍ വിശദീകരിക്കുന്നത്.

മതാചാരപ്രകാരം മറവുചെയ്യാന്‍ അനുവാദമുണ്ടെന്നും പരാതി വിശദമായി പഠിച്ച ശേഷം അനുകൂലമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് സന്തോഷകരമാണ്. എന്നാല്‍ അതുപറഞ്ഞിട്ട് നാല് ദിവസമായി . ഇതിനിടയില്‍ കൊവിഡ് പോസിറ്റീവായി നൂറിലേറെ പേര്‍ മരിച്ചു. ഒരു മാറ്റവുമില്ല. ആശുപത്രിക്കാര്‍ പോസിറ്റീവും നെഗറ്റീവും പറഞ്ഞ് കഷ്ടപ്പെടുത്തുകയാണ്. കൊറോണക്കാലത്ത് അപകടത്തിലോ മറ്റ് അസുഖങ്ങള്‍ കൊണ്ടോ പ്രായാധിക്യം മൂലമോ മരിക്കുന്ന എല്ലാവരെയും ടെസ്റ്റ് നടത്തി ക്രൂരമായ നിലയില്‍ കുഴിച്ചുമൂടുന്നത് സഹിക്കാനാവില്ല.

Related Stories

Anweshanam
www.anweshanam.com