പണിതീരാത്ത കെട്ടിടത്തില്‍ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

ആലുവയില്‍ പണിതീരാത്ത കെട്ടിടത്തില്‍ നിന്ന് മനുഷ്യ അസ്ഥികൂടം കണ്ടെത്തി. തലയോട്ടി അടക്കമുള്ള അസ്ഥികളാണ് കണ്ടെത്തിയത്.
പണിതീരാത്ത കെട്ടിടത്തില്‍ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

ആലുവ: ആലുവയില്‍ പണിതീരാത്ത കെട്ടിടത്തില്‍ നിന്ന് മനുഷ്യ അസ്ഥികൂടം കണ്ടെത്തി. തലയോട്ടി അടക്കമുള്ള അസ്ഥികളാണ് കണ്ടെത്തിയത്. സംഭവത്തില്‍ ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹ അവശിഷ്ടങ്ങള്‍ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ആലുവ ഫയര്‍ഫോഴ്‌സ് ഓഫീസിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. രാവിലെ കെട്ടിടത്തില്‍ ജോലിക്കായെത്തിയ തൊഴിലാളികളാണ് അസ്ഥികൂടം കണ്ടെത്തിയത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ചിതറി കിടക്കുന്ന നിലയിലായിരുന്നു അസ്ഥികൂടം.

തൊഴിലാളികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആലുവ മാര്‍ക്കറ്റ് റോഡിനഭിമുഖമായുള്ള കെട്ടിടം വര്‍ഷങ്ങളായി പണി പൂര്‍ത്തിയാവാതെ കിടക്കുകയായിരുന്നു. അസ്ഥികൂടത്തിന്റെ കാലപ്പഴക്കം അടക്കമുള്ള വിവരങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് ശേഷമേ വ്യക്തമാവുകയുള്ളു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com