
ബെയ്റൂട്ട്; ലബനന് തലസ്ഥാനമായ ബെയ്റൂട്ടില്‍ ഉഗ്രസ്ഫോടനം. ബെയ്റൂട്ട് നഗരത്തിലെ തുറമുഖത്തിലാണ് സ്ഫോടനം ഉണ്ടായതെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരട്ട സ്ഫോടനമുണ്ടായാതാണ് റിപ്പോര്‍ട്ട്.
സ്ഫോടനത്തിൽ നൂറുകണക്കിന് പേർക്ക് പരിക്കേറ്റതായി ലെബനൻ ആരോഗ്യമന്ത്രി പറഞ്ഞു - അൽ ജസീറ റിപ്പോർട്ട്.
ബെയ്റൂട്ട് തുറമുഖ മേഖലയിൽ ഇന്ന് (ആഗസ്ത് നാല്) വൈകീട്ടുണ്ടായ സ്ഫോടനത്തിൽ നിരവധി കെട്ടിടങ്ങൾക്ക് വ്യാപകമായ നാശനഷ്ടമുണ്ടായി. സ്ഫോടനത്തിൽ ലബനീസ് നഗരം പ്രകമ്പനംകൊണ്ടു.
സ്ഫോടനത്തിൽ മുൻ പ്രധാനമന്ത്രി സാദ് ഹരിരിയുടെ ആസ്ഥാനവും ബെയ്റൂട്ട് നഗരത്തിലെ സിഎൻഎൻ ബ്യൂറോയും ഉൾപ്പെടെയുള്ള കെട്ടിടങ്ങളില്‍ വിള്ളലുകള്‍ ഉണ്ടായി.
സ്ഫോടനക്കാരണം ഇനിയും വ്യക്തമായിട്ടില്ലെന്ന് റിപ്പോർട്ട്. നഗരം മുഴുവൻ പുകയിൽ മുങ്ങിയിരിക്കുകയാണ്.
തീണയ്ക്കാൻ ഹെലികോപ്ടറുകൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരുടെ വിഡീയോ ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ കാണിക്കുന്നുണ്ട്. ആദ്യത്തെ സ്ഫോടനം കാതടപ്പിച്ച് കളഞ്ഞതായി ദൃക്സാക്ഷികൾ പറഞ്ഞു. തകർന്ന കാറുകളും സ്ഫോടനം തകർന്ന കെട്ടിടങ്ങളും വീഡിയോ ഫൂട്ടേജിൽ പ്രകടമാണ്.
തുറമുഖത്തിനകത്തെ സ്ഫോടകവസ്തു ഗോഡൗണിൽ നിന്നാണ് സ്ഫോടനവും തീപിടുത്തമെന്ന് സ്ഥിരികരിക്കാത്ത വാർത്തയുണ്ട്. തകർന്ന അവശിഷ്ടങ്ങളിൽ 10 മൃതദേഹങ്ങൾ കണ്ടെടുത്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
2005-ല്‍ മുന്‍ പ്രധാനമന്ത്രി റാഫിക് ഹരീരിയെ കൊലപ്പെടുത്തിയ കേസിലെ വിധി വരാനിരിക്കെയാണ് സ്ഫോടനമുണ്ടായത്.