ഹുവാവേ ഇന്ത്യ വരുമാന പ്രതീക്ഷയില്‍ വന്‍കുറവ്
Top News

ഹുവാവേ ഇന്ത്യ വരുമാന പ്രതീക്ഷയില്‍ വന്‍കുറവ്

ചൈനീസ് ടെലികോം കമ്പനി ഹുവാവേ ടെക്‌നോളജീസ് കമ്പനി ഇന്ത്യ വരുമാന ലക്ഷ്യം 50 ശതമാനം വരെ വെട്ടിക്കുറച്ചു.

By News Desk

Published on :

ചൈനീസ് ടെലികോം കമ്പനി ഹുവാവേ ടെക്‌നോളജീസ് കമ്പനി ഇന്ത്യ വരുമാന ലക്ഷ്യം 50 ശതമാനം വരെ വെട്ടിക്കുറച്ചു. ഇതേതുടര്‍ന്ന് തുടര്‍ന്ന് കമ്പനി ജീവനക്കാരെ പിരിച്ചുവി ടുന്നുവെന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ജീവനക്കാരെ പിരിച്ചുവിടുന്നുവെന്ന റിപ്പോര്‍ട്ട് അസത്യമാണെന്ന് ഹുവാവേ ഇന്ത്യ യൂണിറ്റ് അറിയിച്ചു. ഇതുസംബന്ധിച്ച കൂടുതല്‍ വിശദീകരണംം നല്‍കാന്‍ കമ്പനി തയ്യാറായിട്ടില്ല.

ലഡാക്ക് പ്രതിസന്ധി മൂച്ഛിച്ചതിനെ തുടര്‍ന്ന്-ചൈന ബന്ധം ഏറെ വഷളായതിന്റെ പശ്ചാത്തലത്തില്‍ ഹുവാവേയുള്‍പ്പെടെയുള്ള ചൈനീസ് കമ്പ്യൂട്ടര്‍ അപ്ലി ക്കേഷനുകള്‍ക്ക് ഇന്ത്യ നിരോധനേേമര്‍പ്പെടുത്തിയിരുന്നു. ഇത് സൃഷ്ടിക്കാനിടയുള്ള വരുമാന നഷ്ടം കണക്കിലെടുത്തായിരിക്കണം വരുമാന പ്രതീക്ഷ 50 ശതമാനമാക്കി കുറച്ചത്.

ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയില്‍ നിന്ന് കമ്പനി ലക്ഷ്യമിട്ടിരുന്നത് 700-800 മില്യണ്‍ ഡോളര്‍. 2020ല്‍ പക്ഷേ 350-500 മില്യണ്‍ ഡോളര്‍ വരുമാനമേ കമ്പനി പ്രതിക്ഷിക്കുന്നുള്ളൂ. 5 ജി വികസനത്തില്‍ പരമാവധി ആഭ്യന്തര നിര്‍മ്മിത ടെലികോം ഉപകരണങ്ങങ്ങള്‍ ഉപയോഗിക്കണമെന്ന്

ഇന്ത്യയുടെ പൊതുമേഖല ടെലികോം കമ്പനികള്‍ക്ക് ഇതിനകം തന്നെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളും ഇതേ പാത പിന്തുടരുവാനുള്ള സാധ്യത തെളിഞ്ഞേക്കും. ഇത്തരമൊരു സമ്മര്‍ദ്ദം അതിജീവിക്കുവാന്‍ ചൈനീസ് കമ്പനികള്‍ക്ക് സാധ്യമാകില്ലെന്നതിന്റെ ശക്തമായ സൂചനയാണ് ഹുവാവേ ഇന്ത്യ വരുമാന പ്രതീക്ഷയില്‍ വരുത്തിയ ഗണ്യമായ മാറ്റം.

Anweshanam
www.anweshanam.com