ഹോട്ടല്‍ അഗ്‌നിബാധ: അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍
വിജയവാഡ ഹോട്ടല്‍ അഗ്‌നിബാധയെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് ആന്ധ്ര സര്‍ക്കാര്‍.

വിജയവാഡ ഹോട്ടല്‍ അഗ്‌നിബാധയെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് ആന്ധ്ര സര്‍ക്കാര്‍. സംഭവത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ജഗമോഹന്‍ റെഢി വിശദമായ അന്വേഷണത്തിനു് ഉത്തരവിടുകയായിരുന്നു - എഎന്‍ഐ റിപ്പോര്‍ട്ട്.

അഗ്‌നിബാധയില്‍ ഏഴ് പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. 30 ഓളം പേരെ രക്ഷപ്പെടുത്തിയതായി വിജയവാഡ പോലിസ് പറഞ്ഞു. വാടകക്കെടുക്കപ്പെട്ട ഹോട്ടല്‍ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുകയാണ്. ഇന്ന് (ആഗസ്ത് ഒമ്പത്) അതിരാവിലെയാണ് തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞയുടന്‍ സംഭവസ്ഥലത്തെത്തിയ അഗ്‌നിശമന സേന തീയണച്ചതായി സിറ്റി കമ്മീഷണര്‍ ബി.എസ് ശ്രീനിവാസലു പറഞ്ഞു.

30 കോവിഡു രോഗികളും 10 ആശു പത്രി ജീവനക്കാരും 40 ഓളം പേരും കെട്ടിടത്തിനകത്തുണ്ടായിരുന്നു. പരിക്കേറ്റവരെ മറ്റു ആശുപത്രികളിലേക്ക് മാറ്റി. ചിലരുടെ നില ഗുരുതരാവസ്ഥയിലാണ്. അഗ്‌നിബാധക്ക് കാരണം ഇനിയും വ്യക്തമായിട്ടില്ല. പ്രാഥമിക നിഗമനം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് ജില്ലാ ഭരണകൂടമറിയിച്ചു.

Related Stories

Anweshanam
www.anweshanam.com