ഹോങ്കോങ് നഗരത്തിൽ ചൈനീസ് ഭരണക്കൂടത്തിനെതിരെ റാലി
Top News

ഹോങ്കോങ് നഗരത്തിൽ ചൈനീസ് ഭരണക്കൂടത്തിനെതിരെ റാലി

മതപരമായ റാലി മാത്രമല്ലെന്ന സൂചനയാണ് ഘോഷയാത്ര ധ്വനിപ്പിച്ചത്.

By News Desk

Published on :

ഹോങ്കോങ്: നീല യൂണിഫോംധാരികളുടെ ബാൻ്റ് മേളത്തിൽ ഹോങ്കോങ് നഗരം. ഫലുൻ ഗോങ് എന്ന മത പ്രസ്ഥാനത്തിൻ്റെ അണികളുടെ റാലിയിൽ നിന്നുയർന്ന ബാൻ്റ് മേള മാണ് നഗരത്തിൻ്റെ ജീവിതതാളത്തിന് അകമ്പടിയേകിയത്. താമരച്ചെടികളും യിൻ-യാങ് - പരമ്പരാഗത ബുദ്ധ ചിഹ്നങ്ങളും കൈലേന്തി റാലിയിൽ പങ്കെടുത്തവർ നഗരവിഥികളിലൂടെ നടന്നുനീങ്ങി - സിഎൻഎൻ റിപ്പോർട്ടു ചെയ്യുന്നു.

ഭീമാകാരമായ ബാനറുകൾ നാട്ടിയ ഫ്ലോട്ടുകൾ ഘോഷയാത്രക്ക് അകമ്പടിയായി. മതപരമായ റാലി മാത്രമല്ലെന്ന സൂചനയാണ് ഘോഷയാത്ര ധ്വനിപ്പിച്ചത്. ഹോങ്കോങിൽ നിന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഒഴിഞ്ഞുപോകുക, ഫലുൻ ഗോങിനെതിരെയുള്ള അടിച്ചമർത്തൽ അവസാനിപ്പിക്കുക എന്നിവയാണ് റാലിയിൽ നിന്നും മുഖ്യമായുമുയർന്ന മുദ്രവാക്യങ്ങൾ.

1990 കളുടെ മധ്യത്തിൽ ചൈനയിൽ ഉയർന്നുവന്ന മത പ്രസ്ഥാനമാണ് ഫലുൻ ഗോങ്. 1999 ൽ മെയിൻ ലാൻ്റിൽ ഫലുൻ ഗോങ് ക്രൂരമായി അടിച്ചമർത്തപ്പെടകയും നിരോധിക്കപ്പെടുകയും ചെയ്തു. അതിനു മുമ്പേ ഫലുൻ ഗോങ് രാജ്യവ്യാപകമായി പ്രചാരം നേടിയിരുന്നു.

ചൈനീസ് മെയിൻലാൻ്റിൽ അടിച്ചമർത്തപ്പെട്ട പ്രസ്ഥാനം പക്ഷേ ഹോങ്കോങിൽ നിലകൊണ്ടു. ഹോങ്കോങ് മനുഷ്യാവകാശ സംരക്ഷണ തണലിലാണ് പ്രസ്ഥാനം പിടിച്ചുനിന്നത്. ഹോങ്കോങിൽ ഇത് തുടർന്നും പ്രവർത്തിക്കുന്നു.

ചൈനീസ് സർക്കാരിനെതിരായ ഫലുൻ ഗോങ് പ്രതിഷേധം ഹോങ്കോങ് നഗരവീഥികളിലെ പതിവ് കാഴ്ചയാണ്. തടവുകാരുടെ അവയവങ്ങൾ തട്ടിയെടുക്കുന്നതിനെ പ്രതി ചൈന പ്രതിക്കൂട്ടിലാണ്. ഇതിനെതിരെയുള്ള ബോധവൽക്കരണ പരിപാടികളിലും ഈ പ്രസ്ഥാനം സജീവമാണ്.

നഗരത്തിലെ ചൈനീസ് രാഷ്ട്രീയക്കാരെയും ഓഫീസുകളെയും ലക്ഷ്യമിട്ടുള്ള ഇവരുടെ പ്രതിഷേധങ്ങൾ ഹോങ്കോങ് നഗരതാളത്തിൻ്റെ ഒരു പ്രധാന ചേരുവയായി തുടരുകയാണ്. ഹോങ്കോങിനു മേലുള്ള ചൈനീസ് ഭരണകൂട ആധിപത്യത്തിന് അന്ത്യം കുറിക്കുകയെന്നതാണ് ഈ മത പ്രസ്ഥാനത്തിൻ്റെ ഉന്നം.

Anweshanam
www.anweshanam.com