പാലം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

നവംബര്‍ 18നാണ് വികെ ഇബ്രാഹിം കുഞ്ഞിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
പാലം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ചികിത്സ ആവശ്യമാണെന്നും, അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

തന്നെ രാഷ്ട്രീയ കാരണങ്ങളാലാണ് പ്രതി ചേര്‍ത്തതെന്നും കഴിഞ്ഞ മാര്‍ച്ചില്‍ കുറ്റപത്രം നല്‍കിയ കേസില്‍ ഒമ്പതു മാസങ്ങള്‍ക്കു ശേഷം അറസ്റ്റ് ചെയ്തത് ദുരൂഹമാണെന്നുമാണ് ഇബ്രാഹിം കുഞ്ഞിന്റെ വാദം. അതേസമയം ഇബ്രാഹിം കുഞ്ഞിന് ജാമ്യം നല്‍കരുതെന്നും 4 ദിവസം കൂടി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും.

നവംബര്‍ 18നാണ് വികെ ഇബ്രാഹിം കുഞ്ഞിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കാന്‍സര്‍ രോഗത്തിനു ചികിത്സയിലിരിക്കെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പാലാരിവട്ടം ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ച ആര്‍ഡിഎസ് കമ്പനിക്ക് വ്യവസ്ഥകള്‍ ഇല്ലാതിരുന്നിട്ടും മൊബിലൈസേഷന്‍ അഡ്വാന്‍സായി വന്‍ തുക നല്‍കാന്‍ നിര്‍ദ്ദേശിച്ചെന്നാണ് മുന്‍ മന്ത്രിയ്‌ക്കെതിരായ കുറ്റം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com