ഇരട്ട വോട്ടില്‍ ഹൈക്കോടതിയുടെ സുപ്രധാന വിധി

ഇരട്ടവോട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗരേഖ ഹൈക്കോടതി അംഗീകരിച്ചു
ഇരട്ട വോട്ടില്‍ ഹൈക്കോടതിയുടെ സുപ്രധാന വിധി

കൊച്ചി: ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ സുപ്രധാന വിധി. ഇരട്ടവോട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗരേഖ ഹൈക്കോടതി അംഗീകരിച്ചു. ഇരട്ടവോട്ട് ഉള്ളവര്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കണം എന്ന് കോടതി വ്യക്തമാക്കി.

അതേസമയം, ഇരട്ട വോട്ട് ഉള്ളവര്‍ ബൂത്തകകളിലെത്തിയാല്‍ സത്യവാങ്മൂലം എഴുതി വാങ്ങണമെന്നും കോടതി അറിയിച്ചു. കൂടാതെ വോട്ടെടുപ്പ് സുതാര്യമായി നടത്താന്‍ ആവശ്യമെങ്കില്‍ കേന്ദ്രസേനയെ നിയോഗിക്കുമെന്നും ഇരട്ട വോട്ടുള്ളവരുടെ ഫോട്ടോ എടുക്കണമെന്നും കൈയ്യിലെ മഷി മായ്ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സംസ്ഥാനത്ത് നാല് ലക്ഷത്തി മുപ്പത്തിനാലായിരത്തിലധികം ഇരട്ടവോട്ട് ഉണ്ടെന്നും കള്ളവോട്ടിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ചെന്നിത്തല ഹര്‍ജി നല്‍കിയത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com