എം ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഈ മാസം 23 വരെ അറസ്റ്റ് പാടില്ലെന്ന് കോടതി അറിയിച്ചു.
എം ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 23 വരെ അറസ്റ്റ് പാടില്ലെന്ന് കോടതി അറിയിച്ചു. ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. എന്നാല്‍ ശിവശങ്കറിന്റെ അറസ്റ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ വ്യക്തമാക്കി. വിശദമായ മറുപടി നല്‍കാന്‍ സമയം വേണമെന്നായിരുന്നു ശിവശങ്കറിന്റെ ആവശ്യം. ഇത് കോടതി അംഗീകരിച്ചു.

അതേസമയം സ്വപ്ന, സരിത് തുടങ്ങിയവര്‍ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജികള്‍ പിന്‍വലിച്ചു. കേസിലെ മറ്റ് പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് ഉച്ചയ്ക്ക് വിധി പറയും.

Related Stories

Anweshanam
www.anweshanam.com