മുൾത്താനി കേസ്: മുൻകൂർ ജാമ്യാപേക്ഷ കേൾക്കുന്നതിൽ നിന്ന് ജഡ്‌ജി പിന്മാറി
Top News

മുൾത്താനി കേസ്: മുൻകൂർ ജാമ്യാപേക്ഷ കേൾക്കുന്നതിൽ നിന്ന് ജഡ്‌ജി പിന്മാറി

കേസിൽ നിന്ന് പിന്മാറുന്ന രണ്ടാമത്തെ ജഡ്ജിയാണ് പഞ്ചാബ് - ഹരിയാന ഹൈക്കോടതിയിലെ ജസ്റ്റിസ് സുവിർ സെഗാൾ

News Desk

News Desk

അമൃതസർ: മുൻ പഞ്ചാബ് ഡിജിപി സുമേദ് സിങ് സെയ്നിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നിന്ന് ഹൈക്കോടതി ജഡ്‌ജി സുവിർ സെഗാൾ പിന്മാറി - ട്രിിബ്യൂൺ റിപ്പോർട്ട്.

കേസിൽ നിന്ന് പിന്മാറുന്ന രണ്ടാമത്തെ ജഡ്ജിയാണ് പഞ്ചാബ് - ഹരിയാന ഹൈക്കോടതിയിലെ ജസ്റ്റിസ് സുവിർ സെഗാൾ. കൊലപാതക കേസ് കേൾക്കുന്നതിൽ നിന്ന് നേരത്തെ ജസ്റ്റിസ് അമോൽ റട്ടൻ സിംഗ് പിന്മാറിയിരുന്നു.

മുൻകൂർ ജാമ്യാപേക്ഷ അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് ജഡ്‌ജി രജനിഷ് ഗാർഗ് തള്ളിയിരുന്നു. ഇതേ തുടർന്നാണ് സെയ്നി ഹൈകോടതിയെ സമീപിച്ചത്. മറ്റൊരു ബെഞ്ചിൽ ലിസ്റ്റ് ചെയ്യുന്നതിനായി ഫയൽ ചീഫ് ജസ്റ്റിസിന് മുന്നിൽ സമർപ്പിക്കും.

ബൽവന്ത് സിംഗ് മുൾത്താനി എന്ന വ്യക്തിയെ തട്ടിക്കൊണ്ടുപോയി പോലിസ് കസ്റ്റഡിയിൽ വച്ച് കൊലപ്പെടുത്തിയെന്നതാണ് സെയ്നിക്കെതിരെയുള്ള കേസ്. ഐപിസി 302-ാം വകുപ്പ് കൊലപാതകക്കുറ്റമാണ് സെയ്നിക്കെതിരെ പ്രത്യേകാന്വേഷണ സംഘം ചുമത്തിയിരിക്കുന്നത്.

മുൻ ഐ‌എ‌എസ് ഉദ്യോഗസ്ഥൻ ദർശൻ സിംഗ് മുൾത്താനിയുടെ മകൻ ബൽവന്ത് സിംഗ് മുൽത്താനിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് 29 വർഷം പഴക്കമുള്ള കേസ്. സെ യ്നിക്കൊപ്പം ആറ് പോലിസ് ഉദ്യോഗസ്ഥരും പ്രതികളാണ്. 1991 ഡിസംബർ 11 ന് ചണ്ഡിഗഢ് എസ്‌എസ്‌പിയായിരുന്നപ്പോൾ സെയ്നിയെ ആക്രമിച്ചുവെന്ന കേസിൽ പ്രതിയായിരുന്നു കൊല ചെയ്യപ്പെട്ട മുൾത്താനി.

Anweshanam
www.anweshanam.com