ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കേന്ദ്ര ഏജൻസികൾ ദുരുദ്ദേശ്യത്തോടെയാണ് ഇത്തരം കേസുകളിൽ ഇടപെടുന്നത് എന്നായിരുന്നു സർക്കാരിന്‍റെ വാദം
ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമിച്ചതിൽ വിദേശസഹായ നിയന്ത്രണച്ചട്ടലംഘനം നടന്നുവെന്ന പരാതിയിലാണ് ലൈഫ് മിഷനെതിരെ സിബിഐ അന്വേഷണം നടന്നിരുന്നത്. ഹൈക്കോടതി വിധി സർക്കാറിന് വലിയ തിരിച്ചടിയാണ്.

സർക്കാർ നൽകിയ ഹർജിയിൽ കോടതി നേരത്തേ അന്വേഷണം സ്റ്റേ ചെയ്തരിുന്നു. ഈ സ്റ്റേ നീക്കിക്കൊണ്ടാണ് കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണത്തിനെതിരേ ലൈഫ് മിഷനും കെട്ടിടം നിർമിക്കുന്നതിന് കരാർ ലഭിച്ച യൂണീടാകും നൽകിയ ഹർജികളും കോടതി തള്ളി. കേന്ദ്ര ഏജൻസികൾ ദുരുദ്ദേശ്യത്തോടെയാണ് ഇത്തരം കേസുകളിൽ ഇടപെടുന്നത് എന്നായിരുന്നു സർക്കാരിന്‍റെ വാദം.

ലൈഫ് മിഷനെതിരായ സിബിഐ. അന്വേഷണം നേരത്തേ കോടതി സ്റ്റേചെയ്തിരുന്നു. ഈ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ. നൽകിയ അപേക്ഷയിൽ വിശദമായ വാദം കേട്ടിരുന്നു. അനിൽ അക്കര എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സിബിഐ അന്വേഷണം തുടങ്ങിയത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com