സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടിട്ടില്ല: എകെ ആന്റണി

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ച് വിജയത്തിനായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടിട്ടില്ല: എകെ ആന്റണി

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടിട്ടില്ലെന്ന് എകെ ആന്റണി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ച് ഒരുമയോട് കൂടി കോണ്‍ഗ്രസിന്റെയും ഐക്യ ജനാധിപത്യ മുന്നണിയുടെയും വിജയത്തിനായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സീറ്റുകള്‍ കിട്ടാത്ത നേതാക്കളുണ്ട്. അവരെ സ്‌നേഹിക്കുന്ന അണികളുമുണ്ട്. എന്നാല്‍, സ്ഥാനാര്‍ഥി പട്ടിക അന്തിമമായി തീരുമാനിച്ചിരിക്കുന്നു. ഹൈക്കമാന്‍ഡ് തീരുമാനിച്ച പട്ടിക അംഗീകരിക്കുകയാണ് ഇനി അവരുടെ ചുമതലയെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇനി അവസാനിപ്പിക്കണം. ഇനി സ്ഥാനാര്‍ത്ഥിയുടെ വിജയത്തെ കുറിച്ചുള്ളതാകണം ചര്‍ച്ചകളെന്നും എകെ ആന്റണി അറിയിച്ചു. നേമത്ത് കെ. മുരളീധരന്‍ എം.എല്‍.എയായി അസംബ്ലിയിലെത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com