കോവിഡ്- 19: ജീവിതം വഴിമുട്ടിയ ലൈംഗിക തൊഴിലാളികള്‍ക്ക് കൈതാങ്ങ്
Top News

കോവിഡ്- 19: ജീവിതം വഴിമുട്ടിയ ലൈംഗിക തൊഴിലാളികള്‍ക്ക് കൈതാങ്ങ്

സൂറത്ത് നഗരത്തിലെ ലൈംഗിക തൊഴിലാളികള്‍ക്ക് കൈതാങ്ങായി ഒരു സന്നദ്ധസംഘടന. സ്ഥിരവരുമാനമില്ലാതായ ലൈംഗിക തൊഴിലാളികളെ സ്വയം പ്രാപ്തരാക്കുന്നതിനായി കൈതൊഴില്‍ വേല പരിശീലിപ്പിക്കുകയാണ് സന്നദ്ധ സംഘടന.

By News Desk

Published on :

സൂറത്ത് നഗരത്തിലെ ലൈംഗിക തൊഴിലാളികള്‍ക്ക് കൈതാങ്ങായി ഒരു സന്നദ്ധസംഘടന. കോവിഡ്- 19 മഹാമാരി വ്യാപനം തടയിടുന്നതിനായി അടച്ചുപൂട്ടല്‍ ഇനിയും തുടരുകയാണ്. സ്ഥിരവരുമാനമില്ലാതായ ലൈംഗിക തൊഴിലാളികളെ സ്വയം പ്രാപ്തരാക്കുന്നതിനായി കൈതൊഴില്‍ വേല പരിശീലിപ്പിക്കുകയാണ് സന്നദ്ധ സംഘടന. ലൈംഗിക തൊഴിലാളികളുടെ ജീവിതം വഴിമുട്ടിയ പശ്ചാത്തലത്തിലാണ് സഹായമെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആദിവാസി സ്ത്രീ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ശക്തി ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയാണ് ലൈംഗിക തൊഴിലാളികളുടെ ജീവസന്ധാരണ മാര്‍ഗ മുറപ്പിച്ചുനല്‍കുന്നതിനുള്ള ദൗത്യമേറ്റെടുത്തിരിക്കുന്നത്. ആദ്യപടിയായി തുന്നല്‍ പരിശീലനമാണ് ഇവര്‍ക്ക് നല്‍കുന്നത്. ഖാദി വസ്ത്ര - മഴക്കോട്ട് നിര്‍മ്മാണ പരിശീലന ക്ലാസുകള്‍ പുരോഗമിക്കുകയാണ്. കോവിഡ് - 19 മഹാമാരി ലൈംഗിക തൊഴിലാളികളെ തീര്‍ത്തും പട്ടിണിയിലാഴ്ത്തി. ആദ്യമായി അവശ്യം വേണ്ട ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു - ശക്തി ഫൗണ്ടേഷന്‍ സ്ഥാപക ഡോ. സോണല്‍ രചാനി പറഞ്ഞു.

തങ്ങളുടെ ജീവിതക്രമത്തില്‍ വ്യവസ്ഥാപിതമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതിന് മുന്‍കയ്യെടുത്ത സന്നദ്ധ സംഘടനയോട് തങ്ങള്‍ ഏറെ കടപ്പെട്ടിരിക്കുന്നുവെന്നാണ് ലൈംഗിക തൊഴിലാളികള്‍ക്ക് പറയാനുള്ളത്. കോവിഡ് - 19 മഹാമാരിയും അടച്ചുപൂട്ടലും രാജ്യത്തെ ജനജീവിതം പാടെ സ്തംഭിച്ചു. നീണ്ടുനില്‍ക്കുന്ന അടച്ചുപൂട്ടല്‍ കൂലി തൊഴിലാളികളുടെ ജീവസന്ധാരണത്തെയാണ് അടച്ചുപൂട്ടല്‍ മുഖ്യമായും ഇല്ലാഴ്മ ചെയ്തത്. സന്ദര്‍ശകര്‍ ഒഴിഞ്ഞ ലൈംഗിക തൊഴിലാളികള്‍ പട്ടിണിയിലായി.

സൂറത്തിലെ ലൈംഗിക തൊഴിലാളികള്‍ക്ക് സഹായമായെത്തിയ സന്നദ്ധ സംഘടന പ്രവര്‍ത്തനം ശ്രദ്ധേയം. മുംബെ കാമാത്തിപുരയിലേതടക്കമുള്ള ആയിരകണക്കിന് ലൈംഗിക തൊഴിലാളികള്‍ സന്ദര്‍ശകരില്ലാതെ വരുമാനമി ല്ലാതെ പട്ടിണിയിലാണ്. ഇവര്‍ക്ക് ആശ്രയമെന്നത് ഇത്തരം സന്നദ്ധ സംഘടനകള്‍ മാത്രം. സര്‍ക്കാര്‍ അധികൃതര്‍ ഇവര്‍ക്കുനേരെ കണ്ണു തുറക്കുന്നില്ല.

Anweshanam
www.anweshanam.com