സംസ്ഥാനത്ത് കനത്ത മഴ; ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
Top News

സംസ്ഥാനത്ത് കനത്ത മഴ; ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

News Desk

News Desk

കൊച്ചി: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മിക്ക ജില്ലകളിലും ഇപ്പോള്‍ ശക്തമായ മഴയാണ്. ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടുകള്‍ നിറയുകയാണ്. അതിനാല്‍ സംസ്ഥാനത്തെ എട്ട് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

മുല്ലപ്പെരിയാരിയാറില്‍ ജലനിരപ്പ് 135 അടിയായി. 136 അടിയിലെത്തിയാല്‍ രണ്ടാം ജാഗ്രത നിര്‍ദേശം പുറപ്പെടുവിക്കും.നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. കൂടാതെ പെപ്പാറ ഡാമും തുറന്നു.മഴ ഇനിയും തുടരുകയാണെങ്കില്‍ ബാണാസുര അണക്കെട്ട് തുറക്കും. പത്തനംതിട്ട ജില്ലയിലും ശ്കതമായ മഴയാണ്. പമ്പ അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. സമീപത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമീപത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ കെ.എസ്.ഇ.ബിയും ജലസേചന വകുപ്പും 36 മണിക്കൂറിന് മുന്‍പ് അതത് ജില്ലാ ഭരണകൂടത്തെ അറിയിച്ച് അനുമതി വാങ്ങണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഡാം തുറന്നാല്‍, ഏതൊക്കെ പുഴകളിലും തോടുകളിലും വെള്ളം ഉയരുമെന്ന് കണക്കാക്കി തദ്ദേശ സ്ഥാപനങ്ങള്‍ 15 മണിക്കൂര്‍ മുമ്പ് ജനങ്ങളെ ഉച്ചഭാഷിണിയിലൂടെ അറിയിക്കും.

Anweshanam
www.anweshanam.com