സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
Top News

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

വീണ്ടും ഉരുള്‍ പൊട്ടാനും നദികളില്‍ വെള്ളം പൊങ്ങാനും സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

News Desk

News Desk

കൊച്ചി: സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. ഇന്ന് ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ റെഡ് അലേര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം,മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമുണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റുമുണ്ടാകും. ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. ഇന്നലെ ഇടുക്കിയിലെ പീരുമേട് 26 സെന്റീമീറ്ററും മൂന്നാറില്‍ 23 സെന്റിമീറ്റര്‍ മഴയുമാണ് ലഭിച്ചത്. നാളെ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്.

വീണ്ടും ഉരുള്‍ പൊട്ടാനും നദികളില്‍ വെള്ളം പൊങ്ങാനും സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അപകടമേഖലയിലുള്ളവരെ അടിയന്തരമായി മാറ്റാന്‍ കലക്ടര്‍മാര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മലയോര മേഖലയില്‍ രാത്രി ഗതാഗതം നിരോധിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അറിയിപ്പുണ്ട്. തീരവാസികള്‍ ജാഗ്രത പുലര്‍ത്തണം.

Anweshanam
www.anweshanam.com