സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയായി
Top News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയായി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

News Desk

News Desk

കൊച്ചി: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന കര്‍ശന നിര്‍ദ്ദേശവും ഉണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നലെ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്നും കേരളത്തില്‍ കനത്ത മഴക്ക് കാരണമാകും. നാളെയോടെ മഴ കുറയുമെന്നാണ് പ്രവചനം. ഇന്ന് ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും. രാത്രിയിലും മിക്ക ജില്ലകളിലും ശക്തമായ മഴ അനുഭവപ്പെട്ടു.

ഇന്നലെ കണ്ണൂരിലാണ് കൂടുതല്‍ മഴ രേഖപ്പെടുത്തിയത്,16 സെന്റീമീറ്റര്‍. ഈ മാസം 1 മുതല്‍ ഇന്നലെ വരെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഇടുക്കി, വയനാട് ജില്ലകളിലാണ്. ശക്തമായ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയാണ്.

Anweshanam
www.anweshanam.com