ലാലു പ്രസാദ് യാദവിൻ്റെ ജാമ്യ ഹർജി സെപ്തംബർ 11ന് പരിഗണിക്കും

കാലിതീറ്റ കുംഭകോണ കേസിൽ ശിക്ഷ വിധിക്കപ്പെട്ട് 2017 ഡിസംബർ മുതൽ യാദവ് തടങ്കലിലാണ്.
ലാലു പ്രസാദ് യാദവിൻ്റെ
ജാമ്യ ഹർജി സെപ്തംബർ 11ന്
പരിഗണിക്കും

റാഞ്ചി: ബിഹാർ മുൻ മുഖ്യന്ത്രിയും ആർജെഡി മേധാവിയുമായ ലാലു പ്രസാദ് യാദവിൻ്റെ ജാമ്യ ഹർജി ത്സാർഖണ്ഡ് ഹൈക്കോടതി സെപ്തംബർ 11 ന് പരിഗണിക്കും - എഎൻഐ റിപ്പോർട്ട്. കാലിതീറ്റ കുംഭകോണ കേസിൽ ശിക്ഷ വിധിക്കപ്പെട്ട് 2017 ഡിസംബർ മുതൽ യാദവ് തടങ്കലിലാണ്. അഴിമതി നിരോധന നിയമപ്രകാരമുള്ള ഏഴ് വർഷ ശിക്ഷ തുടരുകയാണ്.

ജയിലിൽവച്ച് അസുഖബാധിതനായ അദ്ദേഹം മാസങ്ങളായി ഝാർഖണ്ഡിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിലാണ്.

ബിഹാർ മുഖ്യമന്ത്രിയായിരിക്കെ 2001-2006 കാലയളവിൽ കാലിത്തീറ്റ വാങ്ങിയതുമായി ബന്ധപ്പെട്ട് ദുംക്ക ട്രഷറിയിൽ നിന്ന് അനധികൃതമായി 3.5 കോടി രൂപ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പിൻവലിച്ചുവെന്ന കേസിലാണ് ലാലു പ്രസാദ് യാദവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com