സത്യം തെളിയും വരെ ജനം ടിവിയിൽ നിന്നും മാറി നിൽക്കും: അനിൽ നമ്പ്യാർ
Top News

സത്യം തെളിയും വരെ ജനം ടിവിയിൽ നിന്നും മാറി നിൽക്കും: അനിൽ നമ്പ്യാർ

സ്വർണക്കടത്ത് കേസിൽ തനിക്കെതിരെ ഉയരുന്നത് വ്യാജആരോപണങ്ങളും കെട്ടുക്കഥകളുമാണെന്ന് ജനം ടിവി കോർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാർ.

News Desk

News Desk

കൊച്ചി: സ്വർണക്കടത്ത് കേസിൽ തനിക്കെതിരെ ഉയരുന്നത് വ്യാജആരോപണങ്ങളും കെട്ടുക്കഥകളുമാണെന്ന് ജനം ടിവി കോർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാർ. അധികം വൈകാതെ സത്യം പുറത്തു വരുമെന്നും അതു വരെ ജനം ടിവിയിൽ നിന്നും മാറി നിൽക്കുകയാണെന്നും അനിൽ നമ്പ്യാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ചാനലിൻ്റെ ഓണം പരിപാടിയുമായി ബന്ധപ്പെട്ട് കൊച്ചിയിൽ ഷൂട്ടിംഗ് തിരക്കിലായതിനാലാണ് തൻ്റെ പ്രതികരണം ഇത്രയും വൈകിയത്. സഹപ്രവർത്തകരിൽ നിന്നുള്ള കൂറമ്പുകളേറ്റ് താൻ തളർന്നുവെന്ന് കരുതേണ്ട. എന്നെ അറിയുന്നവർക്ക് ഇക്കാര്യത്തിൽ കുടൂതൽ വിശദീകരണം നൽകേണ്ടതില്ല. പുകമറക്കുള്ളിൽ നിന്ന് കള്ളക്കഥകളും കുപ്രചരണങ്ങളും മെനയുന്നവർ സത്യം പുറത്തു വരുന്ന കാലം അതിവിദൂരമല്ലെന്ന് തിരിച്ചറിയണമെന്നും അനിൽ നമ്പ്യാർ പറയുന്നു.

കഴിഞ്ഞ കുറെ മണിക്കൂറുകളായി വെറുമൊരു കാഴ്ചക്കാരനായിരിക്കുക യായിരുന്നു ഞാൻ. ഓണം ഷൂട്ടിംഗിൻ്റെ തിരക്കുമായി ബന്ധപ്പെട്ട്...

Posted by ANIL NAMBIAR on Friday, August 28, 2020
Anweshanam
www.anweshanam.com