എംജി കോളേജിൽ ട്രാൻസ്‍ജൻഡർ വിദ്യാർത്ഥിയെ അപമാനിച്ച് ‌വകുപ്പ് മേധാവി

എംജി കോളേജിൽ ട്രാൻസ്‍ജൻഡർ വിദ്യാർത്ഥിയെ അപമാനിച്ച് ‌വകുപ്പ് മേധാവി

തിരുവനന്തപുരം:എംജി കോളേജിൽ ട്രാൻസ്‍ജിൻഡർ വിദ്യാർത്ഥിക്ക് നേരെ അധ്യപകന്റെ മാനസിക പീഡനം. മലയാളം ഡിപ്പാർട്മെന്റിലെ വാസുകി എന്ന വിദ്യാർത്ഥിനിയെ ആണ് കോളേജിലെ അവസാന ദിവസ പരിപാടിക്ക് ഇഷ്ട വസ്ത്രം ധരിച്ചു എന്ന കാരണത്താൽ മലയാളം ഡിപ്പാർമെന്റ് തലവൻ ജ്യോതിസ് കുമാറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തത്. കോളേജിൽ വാസുകിക്ക് പുരുഷൻ എന്ന ഐഡന്റിറ്റി ആണ് ഉള്ളതെന്നും ആയതിനാൽ ആണിനെപോലെ വസ്ത്രം ധരിച്ചു വരണമെന്നും അല്ലെങ്കിൽ വനിതാ പോലീസിനെ വിളിക്കുമെന്നുമാണ് അദ്ധ്യാപകന്റെ ഭീഷണിപെടുത്തൽ.

എന്നാൽ വാസുകി രണ്ടാം വർഷം മുതലേ ഐഡന്റ്റിറ്റി വെളുപ്പെടുത്തി ട്രാൻസ് സ്‌കോളർഷിപ്പ് വാങ്ങി കോളേജിൽ പഠനം തുടരുകയാണ് വാസുകി. ഇന്ന് കോളേജിൽ നടന്ന ഡിപ്പാർട്മെന്റ് പരിപാടിക്കിടെ വകുപ്പ് മേധാവിയും പ്രിൻസിപ്പാളും ഈ വിവരം വീണ്ടും പറയുകയും തർക്കിക്കുകയും ചെയ്തിരുന്നു. വാസുകിയുടെ പക്കൽ ട്രാൻസ് ഐഡി കാർഡ് കാണിച്ചതിന് ശേഷമാണ് അധ്യപകർക്ക് ബോധ്യം വന്നുവെന്നും പരിപാടിയിൽ തുടരാൻ അനുവദിക്കുകയും ചെയ്തു എന്ന് നിലവിൽ കിട്ടുന്ന വിവരം.

ട്രാൻസ് ജൻഡർ വിഭാഗക്കാരോടു ഇപ്പോഴും നല്ല പെരുമാറ്റം അല്ല മറ്റുള്ളവരിൽ നിന്ന് ലഭിക്കുന്നത് എന്നതിന് തെളിവ് കൂടിയാണിത്. ഐഡി കാർഡ് ഇല്ലേൽ ഇവിടൊരു കോളേജിലും ഇവർക്ക് പഠിക്കാൻ കഴിയില്ല എന്നാണ് മനസിലാക്കേണ്ടത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com