പിണറായി സര്‍ക്കാരിന് തിരിച്ചടി; സ്ഥിരപ്പെടുത്തല്‍ നടപടിയ്ക്ക് സ്റ്റേ

പിഎസ്സി ലിസ്റ്റിലുളള ഉദ്യോഗാര്‍ത്ഥി നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.
പിണറായി സര്‍ക്കാരിന് തിരിച്ചടി; സ്ഥിരപ്പെടുത്തല്‍ നടപടിയ്ക്ക് സ്റ്റേ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്ഥിരപ്പെടുത്തല്‍ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. ഇതോടെ പുതുതായി പ്രവര്‍ത്തനമാരംഭിച്ച കേരളബാങ്കില്‍ 1850 പേരെ സ്ഥിരപ്പെടുത്താനുളള സര്‍ക്കാര്‍ നീക്കത്തിനാണ് തിരിച്ചടിയായത്. തീരുമാനം കോടതി സ്റ്റേ ചെയ്തു. പിഎസ്സി ലിസ്റ്റിലുളള ഉദ്യോഗാര്‍ത്ഥി നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. കണ്ണൂര്‍ സ്വദേശിയും പി.എസ്.സി റാങ്ക് ലിസ്റ്റിലുളള ഉദ്യോഗാര്‍ത്ഥിയുമായ എ.ലിജിത്താണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മാനേജര്‍ ഉള്‍പ്പടെ വിവിധ തസ്തികകളിലേക്ക് നാളെ മുതല്‍ സ്ഥിരപ്പെടുത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com