
ഉത്തർപ്രദേശ്: ഹത്രാസിലെ കൂട്ട ബലാത്സംഗ കേസിന്റെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം - എഎന്‍ഐ റിപ്പോര്‍ട്ട്
കേസ് ഡല്‍ഹിയിലേക്ക് മാറ്റാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഒപ്പം എവിടെ ആയാലും തങ്ങള്‍ സുരക്ഷതരായിരിക്കണമെന്നും, തങ്ങളുടെ സുരക്ഷ സര്‍ക്കാര്‍ എറ്റെടുക്കണമെന്നും പെണ്‍കുട്ടിയുടെ സഹോദരന് എ എന്‍ ഐ ന്യൂസിനോട് പറഞ്ഞു.
കേസിന്റെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം നേരത്തെ തന്നെ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു .സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി മേല്‍നോട്ടം വഹിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്വേഷണത്തിന്റെ മേല്‍നോട്ടം ഹൈക്കോടതി വഹിക്കട്ടെയെന്ന് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ പറഞ്ഞു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.also read ഹാത്രാസ് പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടമായെന്ന് ആശുപത്രി
കഴിഞ്ഞ ദിവസം ഹത്രാസ് ഇരയുടെ കുടുംബാംഗങ്ങളെ സിബിഐ ആറുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 30 ന് ഇരയെ സംസ്കരിച്ച സ്ഥലത്ത് നിന്ന് സിബിഐ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.
സെപ്റ്റംബര്‍ 14 നാണ് ഹാത്രാസില്‍ 19 കാരിയായ ദലിത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. ഗുരുതരമായ പരിക്കേറ്റ പെണ്‍കുട്ടി സെപ്റ്റംബര്‍ 29 ന് ദില്ലിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.