ഹത്രാസ് പീഡനം: ക്രൂരവും ഞെട്ടിക്കുന്നതുമെന്ന് സുപ്രീംകോടതി

കേസില്‍ അന്വേഷണം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പ് വരുത്തുമെന്നും കോടതി അറിയിച്ചു.
ഹത്രാസ് പീഡനം: ക്രൂരവും ഞെട്ടിക്കുന്നതുമെന്ന് സുപ്രീംകോടതി

ന്യൂഡെല്‍ഹി: ഹത്റാസ് പീഡനം ക്രൂരവും ഞെട്ടിക്കുന്നതുമെന്ന് സുപ്രീംകോടതി. കേസില്‍ അന്വേഷണം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പ് വരുത്തുമെന്നും കോടതി അറിയിച്ചു. അസാധാരണ സംഭവമാണ് നടന്നത്. സുപ്രിംകോടതിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കും. കുടുംബത്തിന്റെയും സാക്ഷികളുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ അടക്കം മൂന്ന് കാര്യങ്ങളില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

ഹത്രാസ് പീഡനത്തില്‍ പൊതു താത്പര്യ ഹര്‍ജികള്‍ അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി. അതേസമയം, പെണ്‍കുട്ടിയുടെ മൃതദേഹം രാത്രിയില്‍ തന്നെ സംസ്‌കരിച്ചത് സംഘര്‍ഷം ഒഴിവാക്കാനാണെന്നാണ് യുപി സര്‍ക്കാര്‍ വിശദീകരണം. രാത്രിയില്‍ മൃതദേഹം സംസ്‌കരിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അനുമതി നല്‍കിയിരുന്നുവെന്നും യുപി സര്‍ക്കാര്‍ അവകാശപ്പെടുന്നു.

സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാരിന്റെ പുതിയ ന്യായീകരണം. സിബിഐ അന്വേഷണം കോടതി മേല്‍ നോട്ടത്തിലാകണമെന്നും സര്‍ക്കാര്‍ പറഞ്ഞു. കേസന്വേഷണത്തിന് നിയോഗിച്ച എസ്ഐടി സംഘം നാളെ സര്‍ക്കാരിന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Related Stories

Anweshanam
www.anweshanam.com