ഹത്രാസ് കേസില്‍ എസ്ഐടിയുടെ അന്തിമ റിപ്പോര്‍ട്ട് ഇന്നില്ല

റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 10 ദിവസം നീട്ടി നല്കി.
ഹത്രാസ് കേസില്‍ എസ്ഐടിയുടെ അന്തിമ റിപ്പോര്‍ട്ട് ഇന്നില്ല

ന്യൂ ഡല്‍ഹി: ഹത്രാസ് കൊലപാതകത്തിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന് അന്വേഷണ സംഘത്തിന് സമയം നീട്ടി നൽകി. അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് 10 ദിവസമാണ് നീട്ടി നല്കിയത്. ഇന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു നേരത്തെ നൽകിയ നിർദ്ദേശം.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരമാണ് സമയം നീട്ടി നൽകിയത്. അന്വേഷണസംഘം പ്രാഥമിക റിപ്പോർട്ട് നേരത്തെ സമർപ്പിച്ചിരുന്നു. പ്രത്യേക അന്വേഷണസംഘം പെൺകുട്ടിയുടെ ബന്ധുക്കളെ ഉൾപ്പടെ വീണ്ടും ചോദ്യംചെയ്യുമെന്നാണ് സൂചന.

ഈ കേസ് സിബിഐക്ക് വിടാൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചതാണ്. കേസ് സിബിഐക്ക് കൈമാറുകയാണെന്നും അറിയിച്ചിരുന്നു. എന്നാല്‍, ഇതുവരെയും കേസ് സിബിഐ ഏറ്റെടുത്തിട്ടില്ല. അതേസമയം, പ്രത്യേക അന്വേഷണസംഘം തങ്ങളുടെ നടപടികളുമായി മുമ്പോട്ട് പോകുകയാണ്.

Related Stories

Anweshanam
www.anweshanam.com