ഹത്രാസ് പീഡനം: ന്യായീകരണവുമായി യുപി സര്‍ക്കാര്‍

മൃതദേഹം രാത്രിയില്‍ തന്നെ സംസ്‌കരിച്ചത് സംഘര്‍ഷം ഒഴിവാക്കാനാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
ഹത്രാസ് പീഡനം: ന്യായീകരണവുമായി യുപി സര്‍ക്കാര്‍

ന്യൂഡെല്‍ഹി:ഹത്രാസിലെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ച രീതിയില്‍ ന്യായീകരണവുമായി യുപി സര്‍ക്കാര്‍. മൃതദേഹം രാത്രിയില്‍ തന്നെ സംസ്‌കരിച്ചത് സംഘര്‍ഷം ഒഴിവാക്കാനാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം. രാത്രിയില്‍ മൃതദേഹം സംസ്‌കരിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അനുമതി നല്‍കിയിരുന്നുവെന്നും യുപി സര്‍ക്കാര്‍ അവകാശപ്പെടുന്നു.

സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാരിന്റെ പുതിയ ന്യായീകരണം. സിബിഐ അന്വേഷണം കോടതി മേല്‍ നോട്ടത്തിലാകണമെന്നും സര്‍ക്കാര്‍ പറഞ്ഞു. കേസന്വേഷണത്തിന് നിയോഗിച്ച എസ്‌ഐടി സംഘം നാളെ സര്‍ക്കാരിന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

കോടതി മേല്‍നോട്ടത്തില്‍ സിബിഐയോ, പ്രത്യേക സംഘമോ കേസ് അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. അഭിഭാഷകനായ സഞ്ജീവ് മല്‍ഹോത്ര നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് പരിഗണിക്കുന്നത്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ കൂടിയാണ് ഹര്‍ജി കോടതിക്ക് മുന്‍പിലെത്തുന്നത്.

Related Stories

Anweshanam
www.anweshanam.com