അറസ്റ്റ് ചെയ്ത രാ​ഹു​ലി​നെ​യും പ്രി​യ​ങ്ക​യെ​യും വി​ട്ട​യ​ച്ചു

മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ അനുവദിച്ചില്ല
അറസ്റ്റ് ചെയ്ത രാ​ഹു​ലി​നെ​യും പ്രി​യ​ങ്ക​യെ​യും വി​ട്ട​യ​ച്ചു

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ല്‍ ഗാ​ന്ധി​യെ​യും പ്രി​യ​ങ്ക ഗാ​ന്ധി​യെ​യും പോ​ലീ​സ് വി​ട്ട​യ​ച്ചു. ഇ​രു​വ​രും ഡ​ല്‍​ഹി​യി​ലേ​ക്ക് മ​ട​ങ്ങി.

ഹ​ത്രാ​സി​ല്‍ കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്രാ മ​ധ്യേ​യാ​ണ് രാ​ഹു​ലി​നേ​യും പ്രി​യ​ങ്ക​യേ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഐ​പി​സി സെ​ക്ഷ​ന്‍ 188 പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഡ​ല്‍​ഹി-​ഉ​ത്ത​ര്‍​പ്ര​ദേ​ശ് അ​തി​ര്‍​ത്തി​യി​ല്‍ രാ​ഹു​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ പോ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു. രാഹുല്‍ ഗാന്ധിയോട് തിരികെ പോകണമെന്നും മരിച്ച പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നുമാണ് പൊലീസ് അറിയിച്ചത്. എന്നാല്‍ തനിച്ച്‌ പോകാന്‍ തയ്യാറാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിയെ യു.പി പൊലീസ് തടയുകയായിരുന്നു. ഇതാണ് കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമായത്. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇതിനിടയില്‍ രാഹുല്‍ ഗാന്ധി നിലത്തു വീഴുകയും ചെയ്തു.

പൊലീസ് തന്നെ മര്‍ദിച്ചുവെന്നും നിലത്തേക്ക് തള്ളിയിട്ടുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 'ഈ രാജ്യത്ത് നടക്കാന്‍ മോദിക്കു മാത്രമേ സാധിക്കുകയുള്ളോ? സാധാരണക്കാരനായ വ്യക്തിക്ക് നടക്കാന്‍ സാധിക്കില്ലെ? എന്നും രാഹുല്‍ ചോദിച്ചു. തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. കെ.സി.വേണുഗോപാല്‍, രണ്‍ദീപ് സിംഗ് സുര്‍ജേവാല തുടങ്ങിയ നേതാക്കളെയും പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

ഒരു കുടുംബത്തെ അവരുടെ വിലാപത്തില്‍ കണ്ടുമുട്ടുന്നത് യുപി സര്‍ക്കാരിനെ ഭയപ്പെടുത്തുന്നു. യോഗി ആദിത്യനാഥ് ഇങ്ങനെ പേടിക്കരുതെന്നും രാഹുല്‍ പറഞ്ഞു. കോവിഡ് പ്രതിരോധമെന്ന പേരില്‍ യുപി സര്‍ക്കാര്‍ ഹത്രാസിലും പരിസപ്രദേശങ്ങളിലും കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തിരിക്കുകയാണ്. അതിര്‍ത്തിയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആള്‍ക്കൂട്ടങ്ങള്‍ കൂടുന്നതിന് നിരോധനവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Related Stories

Anweshanam
www.anweshanam.com