ഹത്രാസ് കേസിൽ പ്രദേശവാസികളുടെ മൊഴിയെടുക്കൽ ഇന്നും തുടരും

സംഭവം പുനരാവിഷ്‌ക്കരിക്കാനും നടപടിയുണ്ടാകും
ഹത്രാസ് കേസിൽ പ്രദേശവാസികളുടെ മൊഴിയെടുക്കൽ ഇന്നും തുടരും

ലക്‌നോ: ഹത്രാസ് കേസിൽ പ്രദേശവാസികളുടെ മൊഴിയെടുക്കൽ ഇന്നും തുടരും. നാൽപതോളം പ്രദേശവാസികളുടെ മൊഴി ശേഖരിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവം പുനരാവിഷ്‌ക്കരിക്കാനും നടപടിയുണ്ടാകും.

ഈമാസം 17ന് മുൻപ് അന്വേഷണം പൂർത്തിയാക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. അതേസമയം, ഹത്‌റാസ് സംഭവത്തിന്റെ മറവിൽ വ്യാപക സംഘർഷമുണ്ടാക്കാൻ ഗൂഢാലോചന നടന്നുവെന്നും, നൂറ് കോടി രൂപയുടെ വിദേശഫണ്ട് എത്തിയെന്നുമുള്ള ആരോപണത്തിൽ ഉത്തർപ്രദേശ് പൊലീസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ഊർജിതമാക്കി.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ദളിത് പെൺകുട്ടിക്ക് കൂടാബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ പൊലീസ് നിർബന്ധപൂർവം പെൺകുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. പിന്നീട് പെൺകുട്ടിയുടെ വീട് ഉൾപ്പെട്ട ഗ്രാമത്തിലേക്ക് മാധ്യമപ്രവർത്തകരെ പോലും കടത്തി വിടാതെ പൊലീസ് തടഞ്ഞിരുന്നു. പിനീട് രാഹുൽ ഗാന്ധിയും പ്രിയങ്കയും എത്തിയതോടെയാണ് പെൺകുട്ടിയുടെ കുടുംബങ്ങൾ മാധ്യമങ്ങൾക്ക് മുൻപിൽ എത്തിയത്. രാഹുലിനെയും പ്രിയങ്കയെയും ആദ്യം യുപി പൊലീസ് തടയുകയും രാഹുലിനെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു.

Related Stories

Anweshanam
www.anweshanam.com