ഹാത്രസ്​ പെണ്‍കുട്ടിയുടെ കുടുംബത്തിന്​ വൈ കാറ്റഗറി സുരക്ഷ വേണം: ചന്ദ്രശേഖര്‍ ആസാദ്​
പെണ്‍കുട്ടിയുടെ കുടുംബത്തെ ഞായറാഴ്​ച സന്ദര്‍ശിച്ച ശേഷമാണ്​ ​അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്
ഹാത്രസ്​ പെണ്‍കുട്ടിയുടെ കുടുംബത്തിന്​ വൈ കാറ്റഗറി സുരക്ഷ വേണം: ചന്ദ്രശേഖര്‍ ആസാദ്​

ലഖ്​നോ: ഉത്തര്‍പ്രദേശിലെ ഹാത്രസില്‍​ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന്​ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തണമെന്ന്​ യു.പി സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്​. പെണ്‍കുട്ടിയുടെ കുടുംബത്തെ ഞായറാഴ്​ച സന്ദര്‍ശിച്ച ശേഷമാണ്​ ​അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്​.

''ആ കുടുംബത്തിന്​ വൈ സുരക്ഷ നല്‍കണമെന്ന്​ ഞാന്‍ ആവശ്യപ്പെടുകയാണ്​. അല്ലെങ്കില്‍ അവരെ ഞാന്‍ എ​െന്‍റ വീട്ടിലേക്ക്​ കൊണ്ടുപോയ്​​ക്കൊള്ളാം. അവര്‍ ഇവിടെ സുരക്ഷിതരല്ല. വിരമിച്ച സുപ്രീംകോടതി ജഡ്​ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ഞങ്ങള്‍ക്കാവശ്യമുണ്ട്.​'' -ചന്ദ്രശേഖര്‍ ആസാദ്​ പറഞ്ഞു.

സഹരന്‍പൂരിലുള്ള തന്റെ വീട്ടിലേക്ക് കുടുംബത്തെ മാറ്റാന്‍ അധികൃതര്‍ ആവശ്യമായ സഹായം നല്‍കണമെന്നും ആസാദ് വ്യക്തമാക്കുന്നു.

ബോളിവുഡ് നടി കങ്കണ റണാവത്തിന് 'വൈ സുരക്ഷ' നല്‍കാമെങ്കില്‍ ഹഥ്‌രസിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന് എന്ത് കൊണ്ട് നല്‍കാനാകില്ലെന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ സെപ്​റ്റംബര്‍ 14നാണ്​ ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ 19കാരിയായ ദലിത്​ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്​തത്​. ഗുരുതരമായി പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി പിന്നീട്​ മരിക്കുകയായിരുന്നു.

Related Stories

Anweshanam
www.anweshanam.com