ബ്രസീലിയന്‍ പ്രസിഡന്റ് ബൈഡനോട് കൊമ്പുകോര്‍ത്തേക്കും

ബ്രസീലിയന്‍ പ്രസിഡന്റ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പു ഫലത്തെ ഇനിയും അംഗീകരിയ്ക്കാന്‍ തയ്യാറാകുന്നില്ല.
ബ്രസീലിയന്‍ പ്രസിഡന്റ് ബൈഡനോട് കൊമ്പുകോര്‍ത്തേക്കും

ബ്രസീലിയ: ബ്രസീലിയന്‍ പ്രസിഡന്റ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പു ഫലത്തെ ഇനിയും അംഗീകരിയ്ക്കാന്‍ തയ്യാറാകുന്നില്ല. വികസ്വര രാഷ്ട്ര പട്ടികയില്‍ ചെറുതല്ലാത്ത സ്ഥാനം പിടിച്ചിട്ടുള്ള ബ്രസീല്‍ ബൈഡന്‍ ഭരണകൂടവുമായി കൊമ്പുകോര്‍ക്കാന്‍ തയ്യാറെന്ന സൂചനയാണ് നല്‍കുന്നത്.

Also read:ജോ ബൈഡന്‍ യു.എസ് പ്രസിഡന്റ്

നിയുക്ത അമേരിക്കന്‍ പ്രിസഡന്റ് ജോ ബൈഡന് ലോക നേതാക്കള്‍ അഭിനന്ദനങ്ങള്‍ കൈമാറുകയാണ്. ബ്രസീലിയന്‍ പ്രസിഡന്റ് പക്ഷേ ബൈഡനെ അഭിനന്ദിയ്ക്കാന്‍ ഇനിയും തയ്യാറായിട്ടില്ല. പകരം അമേരിക്കന്‍ പ്രസിഡന്റു വോട്ടെടുപ്പ് യഥാര്‍ത്ഥത്തില്‍ കഴിഞ്ഞോയെന്നാണ് പരിഹാസരൂപേണ ബ്രസീലിയന്‍ പ്രസിഡന്റ് ചോദിക്കുന്നത്. യുഎസ് പ്രസിഡന്റ് വോട്ടെടുപ്പ് ഫലത്തെക്കുറിച്ച് അനുയായികള്‍ അഭിപ്രായമാരാഞ്ഞപ്പോഴായിരുന്നു ബോള്‍സ്‌നാരോയുടെ ഈ മറു ചോദ്യം - റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്രസീലിയന്‍ പ്രസിഡന്റിന്റെ ഈ മറു ചോദ്യത്തില്‍ തെളിയുന്നത് വരാനിരിക്കുന്ന ബൈഡന്‍ ഭരണകൂടവുമായി ബ്രസീലിന്റെ ബന്ധം ശുഭകരമായിരിക്കില്ലെന്നു തന്നെയാണ്. ആമസോണ്‍ വനനശീകരണം. ബ്രസീലിലെ മനുഷ്യാവകാശ ലംഘനങ്ങള്‍. ഇക്കാര്യങ്ങളിലെല്ലാം ട്രംപിന്റേതില്‍ നിന്ന് വ്യത്യസ്ത നിലപാടായിരിക്കും ബൈഡന്‍ കൈകൊള്ളുകയെന്ന് ബോള്‍സ്‌നാരോ മുന്‍കൂട്ടി കാണുന്നുണ്ട്.

Also read:'ജയിച്ച' ട്രംപിന് സ്ലോവേനിയൻ പ്രധാനമന്ത്രി ജൻസ വക ആശംസ

ആമസോണ്‍ കാടുകളെ സംരക്ഷിയ്ക്കാന്‍ അനിവാര്യമെങ്കില്‍ വിദേശ സഹായം തേടാന്‍ ബ്രസീല്‍ തയ്യാറാകണം. അല്ലാത്തപക്ഷം അതിന്റെ സാമ്പത്തിക പരിണിതികള്‍ ബ്രസീലിന് നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് സ്വരത്തില്‍ ബൈഡന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോഴെ ബ്രസീലിയന്‍ പ്രസിഡന്റ് ബൈഡനോട് കൊമ്പുമ്പുകോര്‍ക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നുവെന്നുവേണം കരുതാന്‍.

ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സ്‌നാരോ റിപ്പബ്ലിക്കന്‍ ട്രംപ് ഭരണകൂടത്തോട് ഏറെ അടുപ്പം പുലര്‍ത്തുന്ന ലോക നേതാക്കളിലൊരാളാണ്. മഹാമാരിയോടുള്ള ട്രംപിന്റെ അലംഭാവ സമീപനത്തില്‍ നിന്ന് ഒട്ടും വ്യത്യസ്തനല്ല താനെന്ന് തെളിയിച്ച ലോക നേതാവാണ് ബ്രസീലിയന്‍ പ്രസിഡന്റ് ബോള്‍സ്‌നാരോ. മഹാമാരി ജനതയെ വിഴുങ്ങുമ്പോഴും മാസ്‌ക്ക് പോലും ധരിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ച പ്രസിഡന്റാണ് ബോള്‍സ്‌നാരോ.

Also read:അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ദുര്‍ബ്ബലാവസ്ഥ തുടരുകയാണ്

ട്രംപ് വീണ്ടും വൈറ്റ് ഹൗസിലെത്തണമെന്ന് അത്യധികം ആഗ്രഹിച്ച ലോക നേതാവാണ് ലാറ്റിനമേരിക്കന്‍ ശക്തിയായ ബ്രസീലിലെ പ്രസിഡന്റ്. ആഗ്രഹം പക്ഷേ സഫലീകരിക്കപ്പെടാതെ പോയതില്‍ അസ്വസ്ഥനാണ് ബോള്‍സ്‌നാരോ.

Related Stories

Anweshanam
www.anweshanam.com