വിമതരെ ചോദ്യം ചെയ്യാൻ രാജസ്ഥാൻ പൊലീസ് മനേസറിൽ; വാഹനം തടഞ്ഞ് ഹരിയാന പൊലീസ്; ഒടുവില്‍ അനുമതി
Top News

വിമതരെ ചോദ്യം ചെയ്യാൻ രാജസ്ഥാൻ പൊലീസ് മനേസറിൽ; വാഹനം തടഞ്ഞ് ഹരിയാന പൊലീസ്; ഒടുവില്‍ അനുമതി

രാജസ്ഥാൻ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ​ഗ്രൂപ്പാണ് വിമത എംഎൽഎമാകെ കാണാനായി മനേസറിലെ ഹോട്ടലിലെത്തിയത്.

By News Desk

Published on :

ജയ്പുര്‍: സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാനിലെ കോണ്‍ഗ്രസ് വിമതര്‍ താമസിക്കുന്ന ഹരിയാനയിലെ റിസോര്‍ട്ടിന് മുന്നില്‍ നാടകീയ സംഭവങ്ങള്‍. സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ ആരോപണവിധേയനായ എംഎല്‍എയെ തേടിയെത്തിയ രാജസ്ഥാന്‍ പോലീസിനെ മനേസറിലുള്ള ഫന്‍സി റിസോര്‍ട്ടിന് മുന്നില്‍ ഹരിയാന പോലീസ് തടഞ്ഞതായി എന്‍ഡി ടിവി റിപ്പോര്‍ട്ട്‌ ചെയ്തു.

രാജസ്ഥാൻ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ​ഗ്രൂപ്പാണ് വിമത എംഎൽഎമാകെ കാണാനായി മനേസറിലെ ഹോട്ടലിലെത്തിയത്. എന്നാൽ, ഇവരെത്തിയ വാഹനം ഹരിയാന പൊലീസ് തടയുകയായിരുന്നു. രാജസ്ഥാൻ പൊലീസിനെ മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നു പറഞ്ഞാണ് ഹരിയാന പൊലീസ് വാഹനം വഴിയിൽ തടഞ്ഞത്. ചിലരെ ചോദ്യം ചെയ്യാനാണ് വന്നതെന്ന് രാജസ്ഥാൻ പൊലീസ് അറിയിച്ചെങ്കിലും നിലപാട് മാറ്റാൻ ഹരിയാന പൊലീസ് തയ്യാറായില്ല. ഒടുവിൽ, ഏറെ നേരം നീണ്ട അനിശ്ചിതത്വത്തിനും വാക്തർക്കങ്ങൾക്കുമൊടുവിലാണ് രാജസ്ഥാൻ‌ പൊലീസിന് റിസോർട്ടിൽ പ്രവേശിക്കാൻ അനുമതി ലഭിച്ചത്.

വിമത കോണ്‍ഗ്രസ് എംഎല്‍എയായ ഭനേവര്‍ ലാല്‍ ശര്‍യെ ചോദ്യംചെയ്യുകയാണ് നിലവില്‍ രാജസ്ഥാന്‍ പോലീസ്.

18 കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രാ​ണ് ഈ ​റി​സോ​ര്‍​ട്ടു​കി​ലു​ള്ള​ത്. സ​ച്ചി​ന്‍ പൈ​ല​റ്റി​നൊ​പ്പ​മു​ള്ള കോ​ണ്‍​ഗ്ര​സ് വി​മ​ത എം​എ​ല്‍​എ​മാ​ര്‍ മ​നേ​സ​റി​ലെ ഐ​ടി​സി ഗ്രാ​ന്‍റ് ഭാ​ര​ത് ഹോ​ട്ട​ലി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. സ​ച്ചി​ന്‍ പൈ​ല​റ്റി​നും അ​നു​യാ​യി​ക​ള്‍​ക്കും രാ​ജ​സ്ഥാ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍​നി​ന്ന് ഇ​ട​ക്കാ​ല ആ​ശ്വാ​സം ല​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു പോ​ലീ​സ് നീ​ക്കം. സ​ച്ചി​നും കൂ​ട്ട​ര്‍​ക്കു​മെ​തി​രേ വ​രു​ന്ന ചൊ​വ്വാ​ഴ്ച വ​രെ ന​ട​പ​ടി എ​ടു​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നാ​ണ് കോ​ട​തി നി​ര്‍​ദേ​ശി​ച്ച​ത്.

സ്പീ​ക്ക​റു​ടെ കാ​ര​ണം​കാ​ണി​ക്ക​ല്‍ നോ​ട്ടീ​സി​നെ ചോ​ദ്യം ചെ​യ്ത് സ​ച്ചി​ന്‍ പൈ​ല​റ്റും 18 കോ​ണ്‍​ഗ്ര​സ് വി​മ​ത എം​എ​ല്‍​എ​മാ​രും സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി വാ​ദം കേ​ള്‍​ക്കാ​ന്‍ തി​ങ്ക​ളാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 5.30 വ​രെ ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി​യെ​ടു​ക്ക​രു​തെ​ന്നും കോ​ട​തി സ്പീ​ക്ക​റോ​ട് നി​ര്‍​ദേ​ശി​ച്ചു.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നും പാ​ര്‍​ട്ടി​ക്കു​മെ​തി​രേ പ്ര​വ​ര്‍​ത്തി​ച്ച​തി​ന് അ​യോ​ഗ്യ​രാ​ക്കാ​തി​രി​ക്ക​ണ​മെ​ങ്കി​ല്‍ വെ​ള്ളി​യാ​ഴ്ച​യ്ക്ക​കം കാ​ര​ണം കാ​ണി​ക്ക​ണ​മെ ന്നാ​വ​ശ്യ​പ്പെ​ട്ട് ബു​ധ​നാ​ഴ്ച​യാ​ണു സ്പീ​ക്ക​ര്‍ സി.​പി. ജോ​ഷി സ​ച്ചി​ന്‍ പൈ​ല​റ്റി​നും ഒ​പ്പ​മു​ള്ള എം​എ​ല്‍​എ​മാ​ര്‍​ക്കും നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

അശോക് ​ഗെഹ്ലോട്ട് സർക്കാരിനെതിരെ പടനീക്കം നടത്തിയതിനെത്തുടർന്ന് വിമത എംഎൽഎമാർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ഭരണം അസ്ഥിരപ്പെടുത്താൻ ശ്രമിച്ചതിന്റെ പേരിലാണ് നടപടി. ഇതേക്കുറിച്ചുള്ള അന്വേഷണച്ചുമതലയാണ് സ്പെഷ്യൽ ഓപ്പറേഷൻ ​ഗ്രൂപ്പിനുള്ളത്.

കോൺ​ഗ്രസ് ഭരണത്തിലുള്ള രാജസ്ഥാനിൽ നിന്ന് വിമത എംഎൽഎമാർ ബിജെപി ഭരണത്തിലുള്ള ഹരിയാനയിലെ റിസോർട്ടിലെത്തിയതിനു പിന്നിൽ ബിജെപിയുടെ കുത്സിത നീക്കമാണെന്ന് കോൺ​ഗ്രസ് ആരോപിച്ചിരുന്നു.

Anweshanam
www.anweshanam.com