കോവാക്സിൻ സ്വീകരിച്ച ഹരിയാന ആഭ്യന്തര മന്ത്രിക്ക് കോവിഡ്

കോവാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഭാഗമായി നവംബർ 20ന് മന്ത്രി വാക്‌സിൻ സ്വീകരിച്ചിരുന്നു.
കോവാക്സിൻ സ്വീകരിച്ച ഹരിയാന ആഭ്യന്തര മന്ത്രിക്ക് കോവിഡ്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാസ്കിൻ പരീക്ഷണ വാക്‌സിനെടുത്ത ഹരിയാന മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു.

വാക്‌സിനെടുത്ത ഹരിയാന ആഭ്യന്തര വകുപ്പ് മന്ത്രി അനിൽ വിജ്ജിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭാരത് ബയോട്ടെക് വികസിപ്പിച്ച കോവാക്‌സിൻ പരീക്ഷണ ഡോസ് കുത്തിവെച്ച ശേഷമാണ് അനിൽ വിജ്ജിന് കോവിഡ് സ്ഥിരീകരിച്ചത്.

കോവാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഭാഗമായി നവംബർ 20ന് മന്ത്രി വാക്‌സിൻ സ്വീകരിച്ചിരുന്നു. കോവിഡ് രോ​ഗബാധിതനായ വിവരം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ വിവരമറിയിച്ചത്. അദ്ദേഹം അംബാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

വാക്സിൻ ട്രയൽ സ്വീകരിച്ച യുവാവിന് ഗുരുതര രോഗം കണ്ടെത്തിയിട്ടും ട്രയൽ നിർത്തിവെക്കാതിരുന്നതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഹൈദരാബാദിലെ ഭാരത് ബയോടെക്കാണ് കൊവാക്സിൻ വികസിപ്പിച്ചത്.‌‌

Related Stories

Anweshanam അന്വേഷണം
www.anweshanam.com