അന്വേഷണം നടത്തും: കടയ്ക്കാവൂര്‍ കേസില്‍ ഡിജിപിയുടെ ഇടപെടല്‍

കേസില്‍ ഐജി ഹര്‍ഷിത അത്തല്ലൂരി തുടര്‍ അന്വേഷണം നടത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
അന്വേഷണം നടത്തും: കടയ്ക്കാവൂര്‍ കേസില്‍ ഡിജിപിയുടെ ഇടപെടല്‍

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ യുവതിയെ ഭര്‍ത്താവ് പോക്‌സോ കേസില്‍ കുടുക്കിയെന്ന ആരോപണത്തില്‍ ഡിജിപിയുടെ ഇടപെടല്‍. കേസില്‍ ഐജി ഹര്‍ഷിത അത്തല്ലൂരി തുടര്‍ അന്വേഷണം നടത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പരാതി വ്യാജമാണെന്ന് യുവതിയുടെ ഇളയ മകന്‍ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. കേസില്‍ പൊലീസ് അനാവശ്യ തിടുക്കം കാണിച്ചുവെന്നും ആക്ഷേപം ഉയരുന്നുണ്ട്. പൊലീസിനെതിരെ പരാതി നല്‍കുമെന്ന് ശിശുക്ഷേമ സമിതി വ്യക്തമാക്കി.

അതേസമയം, സംഭവത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് ശിശുക്ഷേമ സമിതി. എഫ്ഐആറില്‍ ശിശുക്ഷേമ സമിതി ചെയര്‍പേഴ്സന്റെ പേര് ചേര്‍ത്തത് സ്വാഭാവിക നടപടിയല്ലെന്നും സിഡബ്ല്യുസി ആരോപിക്കുന്നു.

ഇക്കാര്യങ്ങള്‍ ഉന്നയിച്ച് നാളെ ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും കത്ത് നല്‍കും. കൗണ്‍സിലിംഗ് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ കത്ത് പരാതിയില്‍ സമര്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പൊലീസ് എഫ്ഐആര്‍ തയ്യാറാക്കിയതില്‍ വീഴ്ചയുണ്ടെന്നും കേസില്‍ വിവരം നല്‍കിയാളുടെ സ്ഥാനത്ത് തന്റെ പേര് നല്‍കിയത് ശരിയായില്ലെന്ന് വ്യക്തമാക്തി ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ എന്‍ സുനന്ദ രംഗത്തെത്തിയിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com