ഹരിയാനയിൽ ഓക്‌സിജൻ ലഭിക്കാതെ മരിച്ചത് നാല് പേർ

ഡൽഹിയിലെയും അമൃതസറിലെയും ആശുപത്രിയിലായി ഓക്‌സിജൻ ലഭിക്കാതെ മരിച്ചത് 31 പേരാണ്.
ഹരിയാനയിൽ ഓക്‌സിജൻ ലഭിക്കാതെ മരിച്ചത് നാല്  പേർ

ചണ്ഡീഗഢ്: രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഓക്‌സിജൻ കിട്ടാത്തതിനെത്തുടർന്ന് രോഗികൾ മരിച്ചിരുന്നു. വീണ്ടും സമാനമായ സംഭവം ഉണ്ടായിരിക്കുകയാണ് ഹരിയാനയിലെ രേവാരി ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ. ഇവിടെ ഓക്‌സിജൻ ലഭിക്കാതെ നാല് പേരാണ് മരിച്ചത്.

ഡൽഹിയിലെയും അമൃതസറിലെയും ആശുപത്രിയിലായി ഓക്‌സിജൻ ലഭിക്കാതെ മരിച്ചത് 31 പേരാണ്. ഡൽഹി രോഹിണിയിലെ ജയ്‌പൂർ ഗോൾഡൻ ആശുപത്രിയിലാണ് 25 മരണം. അമൃതസർ നീലാകാന്ത ആശുപത്രിയിൽ ആറു പേരും മരിച്ചു. കഴിഞ്ഞ വെള്ളി ഡൽഹി ഗംഗാറാം ആശുപത്രിയിൽ 25 പേർ മരിച്ചിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com